36 ഇനം കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പൊതുമാപ്പിന് അര്‍ഹത; ജയിലില്‍ കഴിയുന്ന തടവുക്കാര്‍ക്ക് നല്‍ക്കുന്ന പൊതുമാപ്പിനുള്ള വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് സൗദി, കൊലപാതകം, ബലാത്സംഗം, തീവ്രവാദം ഉള്‍പ്പെടെയുള്ള കേസുകളില്‍പെട്ടവര്‍ക്ക് ഇളവുകള്‍ ലഭിക്കില്ല! പൊതുമാപ്പ് പ്രഖ്യാപിക്കുക സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്

ഏവർക്കും ജാഗ്രതാ മുന്നറിയിപ്പുമായി പുതിയ അറിയിപ്പ് നൽകി സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന തടവുക്കാര്‍ക്ക് നല്‍ക്കുന്ന പൊതുമാപ്പിനുള്ള വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് സൗദി രംഗത്ത് എത്തിയിരിക്കുകയാണ്. 36 ഇനം കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകുന്നതായിരിക്കും. ഈ പട്ടിക സൗദി ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ പ്രസിദ്ധീകരിക്കും. കൊലപാതകം, ബലാത്സംഗം, തീവ്രവാദം ഉള്‍പ്പെടെയുള്ള കേസുകളില്‍പെട്ടവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കുന്നതല്ല. കൂടാതെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിക്കുക.
അതോടൊപ്പം തന്നെ ബലാത്സംഗം, കൊലപാതകം,ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, രാജ്യത്തെ തകര്‍ക്കുന്ന ഭീകര പ്രവര്‍ത്തനം, ഖുര്‍ആനെ അവഹേളിച്ച കേസില്‍ പിടിയിലായവര്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതല്ല.
എന്നാൽ പുതിയ പട്ടികയില്‍ ഉള്‍പ്പെടാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പുറമെ രണ്ട് വര്‍ഷവും അതില്‍ കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞവര്‍ക്കും ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതുകൂടാതെ ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവ് ലഭിക്കുന്നതാണ്. സൗദിയിലെ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷം തോറും പൊതുമാപ്പ് ആനൂകൂല്യം ഇത്തരത്തിൽ ലഭിക്കാറുണ്ട്.
https://www.facebook.com/Malayalivartha