കോട്ടയം നഗരത്തിൽ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു; മെഡിക്കൽ കോളജ് പരിസരത്തെ മൂന്ന് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്

കോട്ടയം നഗരത്തിൽ വീണ്ടും ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. നഗരസഭ കുമാരനെല്ലൂർ മേഖലാപരിധിയിൽ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്താണ് പരിശോധന നടത്തിയത്.
എട്ട് ഹോട്ടലുകൾ പരിശോധിക്കുകയും മൂന്ന് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മെഡിക്കൽ കോളജ് പരിസരത്തെ സരസ്വതി , എന്റെ കട , മഡോണ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഈ ഹോട്ടലുകളിൽ നിന്ന് പഴകിയ എണ്ണ , പൊറോട്ട മാവ് , ചോറ് എന്നിവയാണ് പിടിച്ചെടുത്തത്. ഈ ഹോട്ടലുകളുടെ ന്യൂനതകൾ പരിഹരിക്കുന്നതിനു നോട്ടീസ് നൽകുകയും ചെയ്തു. ഹോട്ടലുകളിലെ ആരോഗ്യ ശുചിത്വ പരിശോധനകൾക്ക് ഹെൽത്ത് സൂപ്പർവൈസർ എം.ആർ സാനു നേതൃത്വം നൽകി.
കുമാരനല്ലൂർ മേഖല ഹെൽത്ത് ഇൻസ്‌പെക്ടർ സ്വപ്ന ബി നായർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജഗൽ ചിത്ത്, സോണി ബാബു എന്നിവർ പങ്കെടുത്തു. തുടർ ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് നഗരസഭ അധ്യക്ഷ ബിൻ സി സെബാസ്റ്റ്യനും , ഹെൽത്ത് സ്ഥിരം സമിതി അധ്യക്ഷൻ എബി കുന്നേപ്പറമ്പിലും അറിയിച്ചു.
https://www.facebook.com/Malayalivartha