കുടമാറ്റം തുടങ്ങി... വാദ്യഘോഷാരവങ്ങളോടെ തിരുവമ്പാടി, പാറമേക്കാവ് കൂട്ടരുടെ കുടമാറ്റം

രണ്ട് വര്‍ഷത്തിന് ശേഷം തൃശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകളില്‍ പ്രധാനമായ കുടമാറ്റം തുടങ്ങി. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളാണ് കുടമാറ്റത്തില്‍ പങ്കെടുക്കുന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ നടന്ന ഇലഞ്ഞിത്തറമേളം ജനങ്ങള്‍ക്ക് ആവേശമായി.
ആഘോഷമായി മഠത്തില്‍വരവ് പഞ്ചവാദ്യം. പഞ്ചനാദങ്ങളുടെ പല തരംഗങ്ങളുയര്‍ത്തിയായിരുന്നു മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന്റെ മടങ്ങിവരവ്. കോങ്ങാട് മധുവും സംഘവും ചേര്‍ന്ന് ബ്രഹ്മസ്വം മഠത്തെ നാദലയത്തില്‍ ആറാടിച്ചു.താളനാദങ്ങള്‍ സമന്വയിച്ചപ്പോള്‍ പഞ്ചവാദ്യത്തിന്റെ ലയ മാധുരി പരന്നു തുടങ്ങി.
മടങ്ങിവരവിന്റെ ഉല്‍സാഹമായിരുന്നു സകലകലാകാരന്‍മാരുടെയും വിരലുകളില്‍. കാണാതിരുന്ന് കണ്ടതിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ തിമിലയും മദ്ദളവും തമ്മില്‍. പതികാലവും ഇട കാലവും കടന്ന് കലാശങ്ങളിലേക്ക് നീങ്ങിയപ്പോഴൊക്കെ പൂരപ്രേമികള്‍ ആര്‍പ്പുവിളിച്ചു. അവരുടെ മനസുകളില്‍ പൂരപ്പൂത്തിരികത്തിച്ച് കോങ്ങാടു മധുവിന്റെയും സംഘത്തിന്റെയും കലാശക്കൊട്ട്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പൂരം വെടിക്കെട്ട്. ബുധനാഴ്ച ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയും. കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലില്‍ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാലായിരം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha