വിദ്വേഷവും വെറുപ്പും വിവേചനവും തൊട്ടുകൂടായ്മ്മയും, മനുഷ്യത്വ വിരുദ്ദതയും, സ്ത്രീവിരുദ്ദതയും ഒക്കെ നിറഞ്ഞതാണ് എല്ലാ മതങ്ങളും എന്നു തിരിച്ചറിഞ്ഞതു കൊണ്ടു മാത്രം മതം വിട്ട ഒരാളാണ് ഞാൻ; അല്ലാതെ ഏതെങ്കിലും മതത്തോടോ, വിശ്വാസികളോടോ പ്രത്യേകിച്ച് ഒരു വെറുപ്പോ വിദ്വേഷമോ കാരണം മതം വിട്ടയാളല്ല; അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടങ്കിൽ അത് എൻ്റെ ചിലവിൽ വേണ്ട; തുറന്നടിച്ച് ജസ്‌ല മാടശേരി

വിദ്വേഷവും വെറുപ്പും വിവേചനവും തൊട്ടുകൂടായ്മ്മയും, മനുഷ്യത്വ വിരുദ്ദതയും, സ്ത്രീവിരുദ്ദതയും ഒക്കെ നിറഞ്ഞതാണ് എല്ലാ മതങ്ങളും എന്നു തിരിച്ചറിഞ്ഞതു കൊണ്ടു മാത്രം മതം വിട്ട ഒരാളാണ് ഞാൻ. അല്ലാതെ ഏതെങ്കിലും മതത്തോടോ, വിശ്വാസികളോടോ പ്രത്യേകിച്ച് ഒരു വെറുപ്പോ വിദ്വേഷമോ കാരണം മതം വിട്ടയാളല്ല, അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടങ്കിൽ അത് എൻ്റെ ചിലവിൽ വേണ്ടെന്ന് ജസ്‌ല മാടശേരി തുറന്നടിച്ചിരിക്കുകയാണ് .
ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വിദ്വേഷവും വെറുപ്പും വിവേചനവും തൊട്ടുകൂടായ്മ്മയും, മനുഷ്യത്വ വിരുദ്ദതയും, സ്ത്രീവിരുദ്ദതയും ഒക്കെ നിറഞ്ഞതാണ് എല്ലാ മതങ്ങളും എന്നു തിരിച്ചറിഞ്ഞതുകൊണ്ടു മാത്രം മതം വിട്ട ഒരാളാണ് ഞാൻ. അല്ലാതെ ഏതെങ്കിലും മതത്തോടോ, വിശ്വാസികളോടോ പ്രത്യേകിച്ച് ഒരു വെറുപ്പോ വിദ്വേഷമോ കാരണം മതം വിട്ടയാളല്ല, അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടങ്കിൽ അത് എൻ്റെ ചിലവിൽ വേണ്ട.
എല്ലാ മത പ്രത്യേയശാസ്ത്ര രാഷ്ട്രീയം പോലെ തന്നെ മാനവിക വിരുദ്ദം തന്നെയായതു കൊണ്ടാണ് ഇസ്ലാം എന്ന മത പ്രത്യേയശാസ്ത്രത്തെ ഞാൻ എതിർക്കുന്നത്. എതിർക്കുന്നത് സാധാരണ വിശ്വാസികളെ അല്ല, മുസ്ലീം ആയാലും, ഹിന്ദുവായാലും അവരൊക്കെ മത പ്രത്യേയശാസ്ത്ര രാഷ്ട്രീയത്തിൻ്റെ ഇരകളാണ്. അവരെ, മതത്തിൻ്റെ ചെളിക്കുണ്ടിൽ നിന്നും ചൂഷണങ്ങളിൽ നിന്നും, ഭയത്തിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും അനന്തവിഹായുസുകളിലേക്ക് സ്വതന്ത്രമാക്കാനാണ് അതിൽ നിന്ന് പുറത്ത് വന്ന് എത്ര അക്രമണമുണ്ടങ്കിലും അതിനെ വിമർശിക്കുന്നത്.
ഇസ്ലാമിനെ വിമർശിച്ചിട്ടുണ്ട്, അതു പക്ഷേ, വ്യക്തഹത്യകളും, അക്രമണങ്ങളും തുടരുമ്പോഴും മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രോശമായി മാറാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇനിയും അതുപോലെ തന്നെയായിരിക്കുകയും ചെയ്യും. പലരും പറയാൻ മടിക്കുന്നത് പറയുമ്പോൾ പറയുന്ന നമ്മൾ മറ്റുള്ളവരുടെ കൈയ്യിലെ ആയുധമായി മാറരുത് എന്ന ജാഗ്രതയാണ് ഈ കാര്യത്തിൽ ഞാൻ പഠിച്ചത്. ഇസ്ലാമിനെ വിമർശിക്കുന്ന എൻ്റെ പല അഭിപ്രായങ്ങളും രാഷ്ട്രീയമായി മുസ്ലീങ്ങൾക്കെതിരെ ഉപയോഗിക്കുന്നത് കണ്ടു നിന്നതിൽ പിന്നെ ആ കാര്യത്തിൽ കൂടുതൽ ശ്രദ്ദയും പുലർത്താറുണ്ട്.
സദ് ഉദ്ദേശപരമായി ചില വേദികളിൽ പറഞ്ഞ കാര്യങ്ങൾ അതിൻ്റെ സംഘടകരും, ഗ്രൂപ്പുകളും ദുരുപയോഗം ചെയ്യാൻ തുനിഞ്ഞതോടെ അത്തരം വേദികൾ തിരഞ്ഞെടുക്കുമ്പോഴുള്ള ജാഗ്രതയും കാണിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. മുസ്ലീംങ്ങളെ ആന്തരിക ശത്രുക്കളായി സൈദ്ദാന്തിക അപവത്ക്കരണം നടത്തുന്ന ആശയസംഹിതകൾ പേറി നടക്കുന്നവർ രാഷ്ട്രീയ ശക്തികളായി രാജ്യത്ത് അവരുടെ അജൻ്റാ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ, പര മതവിദ്വോഷം പറഞ്ഞ് ഒരു മതത്തെ ചേരി തിരിച്ച്, വിദ്വോഷ കാലുഷ്യവും കലാപവും ശൃഷ്ടിച്ച് വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോൾ,
മറുപക്ഷത്ത്, അത് ചൂണ്ടിക്കാണിച്ച് രക്ഷകരായി അവതരിച്ച്, മുസ്ലീങ്ങളെ തീവ്ര ഇസ്ലാമിൻ്റെ പക്ഷത്ത് അണിനിരത്തി ഇരകളായി കൊരുത്ത് മത രാജ്യ സിദ്ദാന്തത്തിനും കാലുഷ്യത്തിനും കോപ്പുകൂട്ടുമ്പോൾ, എവിടെ നിൽക്കണം എന്ന തിരിച്ചറിവ് രാഷ്ട്രീയമായി എനിക്കുണ്ട്. മതത്തെ എന്നല്ല, ഇന്ന് ഈ ആധുനിക ലോകത്ത് അംഗീകരിക്കാൻ കഴിയാത്ത എന്തിനേയും ഞാൻ നിരാകരിക്കും. ആരുടേയും വിമർശക പട്ടമോ, വിദൂഷക പട്ടമോ എടുത്തണിഞ്ഞ് ഉപജീവിക്കാൻ വേറെ ആളെ നോക്കണം. മതം വിട്ട് മാനവിക പക്ഷത്ത് ചേരുമ്പോൾ, ചേരുന്നത് മാനവിക പക്ഷം തന്നെയെന്ന് ഉറപ്പു വരുത്താൻ അത്യാവശ്യം എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.
https://www.facebook.com/Malayalivartha