ഭർത്താവ് മരിച്ച സ്ത്രീ സതി ചെയ്യുകയോ, അജ്ഞാതവാസത്തിൽ പോവുകയോ, വെളുത്ത വസ്ത്രം മാത്രം ധരിച്ച് ഇരുട്ടറയിൽ ശിഷ്ടകാലം ജീവിക്കുകയോ വേണമെന്ന് കമ്മ്യൂണിസ്റ്റുകാരന്റെ പ്രാകൃത ചിന്താഗതിക്ക് നല്ല മറുപടി തരും; സ്ത്രീ വിരുദ്ധത ഒരു പ്രത്യയശാസ്ത്രം കണക്കെ പേറി നടക്കുന്ന തന്റെയൊക്കെ പ്രസ്ഥാനത്തിന്റെ മസ്തിഷ്ക്കം എന്നോ ദ്രവിച്ചു പോയതിന്റെ ലോകചരിത്രമുണ്ട്; തൃക്കാക്കരയിൽ പിടിയുടെ വിയോഗത്തെ തുടർന്ന് വന്ന തിരഞ്ഞെടുപ്പിൽ ശ്രീമതി ഉമാ തോമസ് മത്സരിക്കുന്നതിനെ വിമർശിച്ച സഖാക്കൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തൃക്കാക്കരയിൽ പിടിയുടെ വിയോഗത്തെ തുടർന്ന് വന്ന തിരഞ്ഞെടുപ്പിൽ ശ്രീമതി ഉമാ തോമസ് മത്സരിക്കുന്നതിനെ വിമർശിച്ച സഖാക്കൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടുക ഒരു ആചാരം"തൃക്കാക്കരയിൽ പിടിയുടെ വിയോഗത്തെ തുടർന്ന് വന്ന തിരഞ്ഞെടുപ്പിൽ ശ്രീമതി ഉമാ തോമസ് മത്സരിക്കുന്നതിനെ പറ്റി പല സഖാക്കൾ ഏറ്റ്പിടിച്ച ഒരു സഖാവിന്റെ അഭിപ്രായമാണ്.
ഏതെങ്കിലും ബോധമില്ലാത്ത സൈബർ സഖാവ് എഴുതി വിട്ട ഒരു അഭിപ്രായ പ്രകടനമല്ലയിത്. സെക്രട്ടറിയേറ്റിലെ പ്ലാനിംഗ് സെക്ഷനിലെ ഡപ്യൂട്ടി സെക്രട്ടറി തസ്തികയിലുള്ള ഒരു 'ഗസറ്റഡ് വിവരദോഷി' സഖാവ് വക്കം സെൻ ആണ് ഈ വിഷചിന്ത പേറിയത്. സഖാവെ, "സതി ഒരു ആചാരമാണ്" എന്ന് താങ്കൾക്ക് തോന്നുന്നത് താങ്കൾ ഒരു കമ്മ്യൂണിസ്റ്റുകാരനായതു കൊണ്ടാണ്. സ്ത്രീ വിരുദ്ധത ഒരു പ്രത്യയശാസ്ത്രം കണക്കെ പേറി നടക്കുന്ന തന്റെയൊക്കെ പ്രസ്ഥാനത്തിന്റെ മസ്തിഷ്ക്കം എന്നോ ദ്രവിച്ചു പോയതിന്റെ ലോകചരിത്രമുണ്ട്.
നിങ്ങൾ വീരാരാധന കൊണ്ട് അടിവസ്ത്രത്തിൽ വരെ അലങ്കാര ചിത്രമായി കൊണ്ട് നടക്കുന്ന തന്റെയൊക്കെ പല 'ലോക നേതാക്കളും' ആസ്ഥാന സ്ത്രീവിരുദ്ധരാണ് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അമ്പത് ശതമാനം സ്ത്രീകൾ പാർട്ടി ഭാരവാഹിത്വത്തിൽ വന്നാൽ പാർട്ടി തകരും എന്ന് കരുതുന്ന 'കോടിയേരി പാർട്ടിക്കാർക്ക്' മാത്രമാണ് സതി ആചാരം. മറ്റുള്ളവർക്കത്രയും സതി നീചവും, നിന്ദ്യവും, മനുഷ്യത്വവിരുദ്ധവുമായ ദുരാചാരമാണ് ഹേ!.. നൂറ്റാണ്ടുകൾക്ക് മുൻപ്സ്ത്രീയും പുരുഷനും ചേർന്ന് നടത്തിയ ഒരുപാട് പോരാട്ടത്തിലൂടെ നിരോധിച്ച് വലിച്ചെറിഞ്ഞ മാലിന്യമാണ് താങ്കൾ കഴുത്തിൽ മാല കണക്കെ അണിഞ്ഞു വന്നിരിക്കുന്നത്.
പിണറായി മുഖ്യമന്ത്രിയായിരിക്കുന്ന സർക്കാരിൽ ഡെപ്യൂട്ടി സെക്രട്ടറിയായി താങ്കൾ തുടരുവാൻ എന്തുകൊണ്ടും യോഗ്യനാണ്. പോളിറ്റ്ബ്യൂറോയിൽ വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ട് കേന്ദ്രകമ്മിറ്റിയിൽ സംസാരിച്ച വനിതാ നേതാവിനെ അധിക്ഷേപിച്ച സി.സി എന്ന ആ 'കൗരവ സഭയിൽ' ഉണ്ടായിരുന്ന വ്യക്തി താങ്കളെ ചേർത്തു പിടിക്കും. പക്ഷേ തൃക്കാക്കരക്കാർ പ്രബുദ്ധരാണ്. ഭർത്താവ് മരിച്ച സ്ത്രീ സതി ചെയ്യുകയോ, അജ്ഞാതവാസത്തിൽ പോവുകയോ, വെളുത്ത വസ്ത്രം മാത്രം ധരിച്ച് ഇരുട്ടറയിൽ ശിഷ്ടകാലം ജീവിക്കുകയോ വേണമെന്ന് കമ്മ്യൂണിസ്റ്റുകാരന്റെ പ്രാകൃത ചിന്താഗതിക്ക് നല്ല മറുപടി തരും.
ഒരു കാര്യത്തിൽ സന്തോഷമുള്ളത്, ഉമാ തോമസ് എന്ന കാര്യവിവരമുള്ള, ഐഡന്റിറ്റിയെ കുറിച്ച് നല്ല ബോധ്യമുള്ള , ജന്റർ വിഷയങ്ങളിൽ ക്ലാരിറ്റിയുള്ള ഒരു സ്ത്രീ, ചിരിച്ച് ഊർജ്ജ്വസ്വലമായി പൊതുരംഗത്ത് ഇടപെഴകുമ്പോൾ സകല കമ്മ്യൂണിസ്റ്റുകളുടെയും പ്രാകൃതവാദത്തിന്റെ ഹൃദയമിടുപ്പ് കൂടി, ഉറക്കം നഷ്ടമാകുന്നു... ഉമേച്ചി ചിരിച്ചു കൊണ്ട് ആൺ അഹന്തയുടെ ഈ കോട്ടകൾ കീഴടക്കുന്നത് കാണാൻ എന്താ ഭംഗി...
https://www.facebook.com/Malayalivartha