ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍; പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരില്‍ ഒരാളാണ് ജിഷാദ്

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ജിഷാദ് ബി ആണ് അറസ്റ്റിലായത്. പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരില്‍ ഒരാളാണ് ജിഷാദ് എന്ന് അന്വേഷണ സംഘം പറയുന്നു.
സഞ്ജിത്തിന്റെ യാത്രാ വിവരങ്ങള്‍ ശേഖരിച്ചവരില്‍ ഒരാള്‍ ജിഷാദാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളെ കേസില്‍ പ്രതിചേര്‍ക്കും. കൊടുവായൂര്‍ സ്വദേശിയായ ഇയാള്‍ കോങ്ങാട് ഫയര്‍ സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
അതേസമയം, ശ്രീനിവാസന്റെ കൊലക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസുമായി നടത്തിയ തെളിവെടുപ്പിനിടയിലാണ് രക്തക്കറയുള്ള ബൈക്ക് പട്ടാമ്ബി കൊടുമുണ്ടയില്‍ നിന്ന് കണ്ടെത്തിയത്. ഭാരതപ്പുഴയുടെ അരികില്‍ മരങ്ങളുടെ മറവിലായിരുന്നു ബൈക്ക് ഒളിപ്പിച്ചിരുന്നത്.
പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകള്‍ക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങള്‍ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വച്ചാണ് ആയുധങ്ങള്‍ അക്രമി സംഘത്തിന് കൈമാറിയതെന്നാണ് എന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തില്‍ ആറുപേരാണ് നേരിട്ട് പങ്കെടുത്തത്. അതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരന്‍ ആലത്തൂര്‍ ?ഗവണ്‍മെന്റ് ജിഎംഎല്‍പി സ്‌കൂളിലെ അധ്യാപകനായിരുന്നു ബാവ മാസ്റ്ററെ മെയ് ആറിന് പോലീസ് പിടികൂടിയരുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒരാളായ ഇഖ്ബാലിനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഉപയോഗിച്ച വാഹനവും കണ്ടെത്തിയിരുന്നു. മാത്രമല്ല സംഘത്തിന് അകമ്പടി പോപ്പ് മാരുതി കാറിലാണ് ആയുധങ്ങള്‍ എത്തിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിഷുദിനത്തിലാണ് പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിടുന്നത്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ പള്ളിയില്‍ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പിറ്റേ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്നത്.
https://www.facebook.com/Malayalivartha