ഒറ്റമൂലി ചികിത്സകനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞു... നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റില്‍

ഒറ്റമൂലി ചികിത്സകനായ വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റില്‍. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
ഒരു മോഷണകേസുമായി ബന്ധപ്പെട്ടാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇതേ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയുമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ യുവാവ് എത്തിയിരുന്നത്. തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ കൊലപാതകം നടന്നത് പുറത്തുവരാന്‍ കാരണമായത്. ഇനിയും നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥനിക നിഗമനം.
നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. 2020 ഒക്ടോബറില്‍ ഷൈബിന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.
ഒറ്റമൂലിയെക്കുറിച്ച് പറയാന്‍ തയ്യറാകാതെ വന്നതോടെ ചങ്ങലയില്‍ ബന്ധിച്ച് ഒന്നേകാല്‍ വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊല ചെയ്തത്. ഷൈബിന്‍, വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം വെട്ടി നുറുക്കി പുഴയില്‍ തള്ളുകയായിരുന്നു.
ഷാബാ ശെരീഫിനെ കാണാതായതായി ബന്ധുക്കള്‍ മൈസൂരു സരസ്വതീപുര പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഷാബാ ശെരീഫിനെ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യം പെന്‍െ്രെഡവില്‍ നിന്നു കണ്ടെടുത്തു. ദൃശ്യത്തില്‍ നിന്നു ബന്ധുക്കള്‍ ഷാബാ ശെരീഫിനെ തിരിച്ചറിയുകയും ചെയ്തു.
https://www.facebook.com/Malayalivartha