പി.സി ജോര്‍ജിന് ഇന്ന് നിര്‍ണായകം.... മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഇന്ന് കോടതി പരിഗണനയില്‍

പി.സി ജോര്‍ജിന് ഇന്ന് നിര്‍ണായകം.... മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഇന്ന് കോടതി പരിഗണനയില്‍.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി.സി ജോര്‍ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു.
വീണ്ടുമൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത് സര്‍ക്കാരിനും പി.സി ജോര്‍ജിനും കോടതി തീരുമാനം നിര്‍ണായകമായിരിക്കെയാണ് . കൊച്ചി വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടായിരുന്നു.
ആദ്യത്തെ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ പ്രതികരണവും പുതിയ കേസും ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. വെണ്ണലയിലെ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ കിട്ടിയേക്കാം. ആരാധനാകേന്ദ്രത്തില്‍ വെച്ചാണ് കുറ്റകൃത്യമെങ്കില്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.
അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍ ഞായറാഴച വൈകുന്നേരമാണ് പുതിയ സംഭവം ഉണ്ടായത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് മതവിദ്വേഷ പ്രചരണം നടത്തി, സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ചു എന്നത് പരിഗണിച്ച് 135 അ, 295 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
"
https://www.facebook.com/Malayalivartha