ഒന്നര വര്‍ഷത്തോളമായി തുടരുന്ന ട്രംപിനെ വിലക്കിയ നടപടി തെറ്റ് പറ്റിയതായി തോന്നുന്നു.... ട്വിറ്ററിന്റെ ട്രംപിനെതിരെയുള്ള നടപടി ശരിയല്ലെന്ന് ഇലോണ്‍ മസ്‌ക്...

ട്വിറ്ററിന്റെ ട്രംപിനെതിരെയുള്ള നടപടി ശരിയല്ലെന്ന് ഇലോണ്‍ മസ്‌ക്. ഒന്നര വര്‍ഷത്തോളമായി തുടരുന്ന ട്രംപിനെ വിലക്കിയ നടപടി തെറ്റ് പറ്റിയതായി തോന്നുന്നതായും ഇലോണ്‍ മസ്‌ക് അറിയിച്ചു.
2021 ജനുവരി ആറിനാണ് ട്വിറ്റര്‍ ട്രംപിനെ വിലക്കിയത്. ട്വീറ്റര്‍ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായാല്‍ ട്രംപിനെ ട്വിറ്ററില്‍ തിരികെകൊണ്ടുവരുമെന്നും മസ്‌ക് അറിയിച്ചു. 4 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വീറ്റര്‍ ഏറ്റെടുക്കുന്നത് .
ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സിയും താനും സ്ഥിരമായ നിരോധനം പാടില്ലെന്ന അഭിപ്രായമുളളവരാണെന്ന് മസ്‌ക് പറഞ്ഞു. കാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് ട്രംപിനെ ട്വിറ്റര്‍ വിലക്കിയത്. ഇതിനോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല.
അതേസമയം തന്റെ വിലക്ക് നീക്കിയാലും ട്വിറ്ററിലേക്ക് തിരികെപോകില്ലെന്ന് ട്രംപ് പ്രതികരിച്ചിരുന്നത്. തന്റെ സ്വന്തം സമൂഹമാദ്ധ്യമ സംരംഭം പുറത്തുകൊണ്ടുവരാനാണ് ട്രംപിന്റെ ശ്രമം.
https://www.facebook.com/Malayalivartha