സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...അസാനി ഇന്ന് കരതൊടും, 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത

അസാനി ഇന്ന് കരതൊടും. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസാനി ചുഴലിക്കാറ്റ് മൂലമാണിത്. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലുമാണ് മഴ പെയ്യാന്‍ സാധ്യത.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് ഇന്നലെ രാത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. എറണാകുളം ഉള്‍പ്പെടെ പല ജില്ലകളിലും രാത്രിയും പുലര്‍ച്ചെയും മഴ തുടരുകയാണ്.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ന്യൂനമര്‍ദ്ദവും കാറ്റും ഉണ്ടാകാവുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്ര ചുഴലിക്കാറ്റ് നാളെയോടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ കേരളമില്ലെങ്കിലും ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകും.
"
https://www.facebook.com/Malayalivartha