ആവേശം കൈവിടാതെ പൂരപ്രേമികള്‍... കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ മാറ്റിവച്ച വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക് .... ബുധനാഴ്ച വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്, വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നെങ്കിലും കുടമാറ്റത്തിനു ശേഷം ആരംഭിച്ച കനത്ത മഴ തെറ്റിച്ച് കണക്കുകൂട്ടലുകള്‍

കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ മാറ്റിവച്ച വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക് നടത്തും എന്ന് തീരുമാനമായി . ബുധനാഴ്ച വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്.
വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നെങ്കിലും കുടമാറ്റത്തിനു ശേഷം ആരംഭിച്ച കനത്ത മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതിനാലാണു പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് മാറ്റിവച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് വെടിക്കെട്ട് വൈകിട്ട് ഏഴ് മണിക്ക് നടത്താന്‍ ധാരണയായത്. ഘടക പൂരങ്ങളുടെ വരവ് തുടരും. പകല്‍പ്പൂരവും മാറ്റമില്ലാതെ തന്നെ നടക്കും.
ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടര്‍ന്നു.
ഇന്നലെ നടന്ന കുടമാറ്റം വര്‍ണക്കുടകള്‍ക്കു പുറമെ എല്‍.ഇ.ഡി കുടകളും ഇക്കുറി സ്ഥാനം പിടിച്ചിരുന്നു. ഭദ്രകാളിയും ,ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് കൂട്ടി. ഇലഞ്ഞിത്തറമേളത്തിനു ശേഷം തിരുവമ്ബാടി പാറമേക്കാവ് പൂരങ്ങള്‍ തമ്മില്‍ കാണുന്നതാണ് കുടമാറ്റം.സന്ധ്യയ്ക്ക് കുടമാറ്റ സമയത്ത് പെയ്ത മഴ പൂരാവേശം തെല്ലും ചോര്‍ത്തിയില്ല
ഇത്തവണത്തെ പൂരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെ മഹാ സാഗരത്തിനാണ് തൃശൂര്‍ നഗരം സാക്ഷ്യം വഹിച്ചത്.
" f
https://www.facebook.com/Malayalivartha