ഒഴിവായത് വന്‍ അപകടം.... നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് അടച്ചിട്ടിരുന്ന കടയിലേക്ക് ഇടിച്ചുകയറി... ഡ്രൈവറുള്‍പ്പെടെ 8 പേര്‍ക്ക് പരുക്ക് , ഇടിയുടെ ആഘാതത്തില്‍ ഒരു വശം ചരിഞ്ഞ ബസ് ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്

കരമന കളിയിക്കാവിള ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് അടച്ചിട്ടിരുന്ന കടയിലേക്ക് ഇടിച്ചുകയറി . പള്ളിച്ചല്‍ പാരൂര്‍ക്കുഴിക്ക് സമീപമാണ് സംഭവം. ഡ്രൈവര്‍ അമരവിള സ്വദേശി വിനോദ് കുമാര്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.22 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെട്ടിരുന്നു. മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ ഒരു വശം ചരിഞ്ഞ ബസ് ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. ഇടിയുടെ ആഘാതത്തില്‍ ഒരു വശം ചരിഞ്ഞ ബസ് നടപ്പാതയിലെ ഹാന്‍ഡ് റെയിലില്‍ തട്ടി നിന്നതിനാല്‍ മറിഞ്ഞില്ല. കൂടുതല്‍ ചരിയാതിരിക്കാന്‍ നാട്ടുകാര്‍ തടിയും മറ്റും ഉപയോഗിച്ച് ബസ് താങ്ങി നിര്‍ത്തി. ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് പിന്നീട് ഉയര്‍ത്തിയത്.
അടഞ്ഞുകിടന്ന കടയായതിനാല്‍ വന്‍ അപകടം ഒഴിവായി.ഒരു ഇലക്ട്രിക് പോസ്റ്റ് അപകടത്തില്‍ തകര്‍ന്നു. സംഭവത്തിന് തൊട്ടുമുന്‍പ് ആടിയുലഞ്ഞ ബസ് പെട്ടെന്ന് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരും ബസ് കണ്ടക്ടര്‍ അയണിമൂട് സ്വദേശി രുദ്രദാസും ചേര്‍ന്ന് മഴയെ അവഗണിച്ച് ബസിലുള്ളവരെ ജനലിലൂടെയും പറത്തെത്തിച്ചു. ഇതില്‍ പരുക്കേറ്റവരെ ആംബുലന്‍സുകളില്‍ കയറ്റി നെയ്യാറ്റിന്‍കരയിലെ വിവിധ ആശുപത്രികളിലേക്ക് അയച്ചു. ഇന്നലെ രാവിലെ 11 ന് തമ്പാനൂരില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പുറപ്പെട്ട നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ് നരുവാമൂട് പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha