മാതാപിതാക്കളെ കാണാന്‍ പോകുന്നതിനായി സഹപ്രവര്‍ത്തകനോട് യുവാവ് കാര്‍ വാങ്ങി.... ആവശ്യം കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വാഹനം മറിച്ചു വില്‍ക്കാന്‍ ശ്രമം, ഒടുവില്‍ യുവാവ് പിടിയില്‍

മാതാപിതാക്കളെ കാണാന്‍ പോകുന്നതിനായി സഹപ്രവര്‍ത്തകനോട് യുവാവ് കാര്‍ വാങ്ങി.... ആവശ്യം കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വാഹനം മറിച്ചു വില്‍ക്കാന്‍ ശ്രമം, ഒടുവില്‍ യുവാവ് പിടിയില്‍
കടം വാങ്ങിയ വാഹനം മറിച്ചു വില്‍ക്കാനായി ശ്രമിച്ച യുവാവാണ് പിടിയിലായത്. തിരികെ നല്‍കാമെന്നു പറഞ്ഞു കാര്‍ വാങ്ങി പാലക്കാട്ടേക്കു മുങ്ങി വാഹനം മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ പാലക്കാട് ചിറ്റൂര്‍ പുതുനഗരം കാട്ടില്‍ തെരുവ് പെരുന്തേനി സ്ട്രീറ്റ് കൊങ്കിണി വീട്ടില്‍ ഷെഫീക്ക് (26) ആണു കിളികൊല്ലൂര്‍ പൊലീസിന്റെ വലയിലായത്. കൊറ്റങ്കര സ്വദേശി സുമീറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇയാള്‍ മറിച്ചു വില്‍ക്കാന്‍ ശ്രമം നടത്തിയത്.
സുമീറിനൊപ്പം ഇന്റീരിയര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പാലക്കാട്ട് മാതാപിതാക്കളെ കാണാനായി പോകുന്നതിനാണു കാര്‍ വാങ്ങിയത്. 2021 ജൂണില്‍ അയത്തില്‍ നിന്നു കാര്‍ വാങ്ങി യാത്രയായി . ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാര്‍ തിരികെ എത്തിക്കാതിരുന്നതിനെത്തുടര്‍ന്നു സുമീര്‍ പൊലീസിനെ സമീപിച്ചു.
അന്വേഷണത്തിനൊടുവില്‍ അയത്തിലെ ഭാര്യവീട്ടില്‍ ഇയാള്‍ എത്തിയതറിഞ്ഞു പൊലീസ് പിടികൂടി. തുടര്‍ന്നു, പാലക്കാട് പുതുവമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ഷോപ്പില്‍ നിന്നു വാഹനം പൊലീസ് കണ്ടെടുക്കുകയുമായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ എ.പി.അനീഷ്, നിസാക്ക്, ജാനസ്.പി.ബേബി, എഎസ്‌ഐ സുനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha