കരച്ചിലടക്കാനാവാതെ .... ലിഫ്റ്റിന്റെ ഇരുമ്പു ഫ്രെയിമില്‍ തലയിടിച്ചു കുരുങ്ങി ജീവനക്കാരന് ദാരുണാന്ത്യം... കാര്‍ഗോ ലിഫ്റ്റില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്

കരച്ചിലടക്കാനാവാതെ .... ലിഫ്റ്റിന്റെ ഇരുമ്പു ഫ്രെയിമില്‍ തലയിടിച്ചു കുരുങ്ങി ജീവനക്കാരന് ദാരുണാന്ത്യം... കാര്‍ഗോ ലിഫ്റ്റില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
സാനിറ്ററി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയിലെ കാര്‍ഗോ ലിഫ്റ്റില്‍ മുകള്‍ നിലയിലേക്കു പോകുമ്പോഴാണ് ലിഫ്റ്റിന്റെ ഇരുമ്പു ഫ്രെയിമില്‍ തലയിടിച്ചു ജീവനക്കാരന്‍ കുരുങ്ങിയത്.
കവടിയാര്‍ പേരൂര്‍ക്കട റോഡില്‍ അമ്പലംമുക്ക് ജംഗ്ഷന് സമീപത്തായി എസ്‌കെപി സാനിറ്ററി സ്റ്റോഴ്‌സിലുണ്ടായ അപകടത്തില്‍ നേമം ചാട്ടുമുക്ക് ലക്ഷ്മി നിലയത്തില്‍ കെ.ജി.സതീഷ് കുമാര്‍ (58) ആണ് ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ കാര്‍ഗോ ലിഫ്റ്റില്‍ സാധനങ്ങളുമായി മൂന്നാം നിലയിലേക്കു പോകുമ്പോഴായിരുന്നു അപകടം നടന്നത്.
ചുറ്റുവേലിയോ മറയോ ഇല്ലാത്ത ലിഫ്റ്റിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ഭിത്തിയില്‍ ഇരുമ്പു ഫ്രെയിം ഉറപ്പിച്ചിരുന്നു. തള്ളി നിന്നിരുന്ന ഈ ഫ്രെയിമില്‍ സതീഷിന്റെ തല ഇടിച്ചതായിരിക്കാം.
ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ മറ്റു ജീവനക്കാരാണ് ലിഫ്റ്റില്‍ തലയിടിച്ചു ഞെരുങ്ങിയ നിലയില്‍ ഗുരുതരാവസ്ഥയില്‍ സതീഷിനെ കാണുന്നത്. ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേന എത്തി ജീവനക്കാരനെ പുറത്തെടുത്തു. പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകട സമയത്തു തന്നെ മരണം സംഭവിച്ചതായി അധികൃതര്‍ .
"
https://www.facebook.com/Malayalivartha