പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും; പിസിയെ ഇടിച്ചൊതുക്കാന്‍ പിണറായി പട സജ്ജം, ഇന്ന് നിര്‍ണായകം!കോടതി വളപ്പില്‍ ആര് നാണംകെടും..

പിണറായി സര്‍ക്കാരിനും മുന്‍ എംഎല്‍എ പി സി ജോര്‍ജിനും ഇന്ന് നിര്‍ണായക ദിനമാണ്. മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് പിസി ജോര്‍ജ്ജ് വിവാദപരാമര്‍ശം നടത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പിസിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പിസി ജാമ്യം നേടി പുറത്തുപോയി. ഇവിടെ സര്‍ക്കാരിന് തിരിച്ചടി കിട്ടുകയും ചെയ്തു. അതിനാല്‍ തന്നെ ഇന്നത്തെ കോടതിയുടെ ഉത്തരവ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്.
മാത്രമസ്സ ഇന്ന് പിസിയുടെ കേസ് പരിഗണിക്കാനിരിക്കെ ഇന്നലെ പിസിക്കെതിരെ വീണ്ടും കേസ് എടുത്തിരുന്നു. വെണ്ണല ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗമാണ് വീണ്ടും വിവാദമായിരിക്കുന്നത്.. ഇതിന് പിന്നാലെ പിസിക്കെതിരെ പാലാരിവട്ടം പോലീസ് കേസ് എടുത്തിരിക്കുകയാണ്. 153 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്. മാത്രമല്ല പ്രഥമദൃഷ്ടാ പിസി ജോര്‍ജ്ജ് ജാമ്യവ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
എന്തായാലും ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ പിസി ജാമ്യവ്യവസ്ഥ തെറ്റിച്ചത് പോലീസിന്‍േയും സര്‍ക്കാരിന്‍േയും പ്രകേപനത്തിന് വഴിയാക്കിയിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ ഇന്ന് കോടതിയ അറിയിക്കും. തുടര്‍ന്നുള്ള കോടതിയുടെ ഉത്തരവിനാണ് ഏവരും ഉറ്റുനോക്കുന്നത്.
ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. പിന്നീട് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എസ് പിയുടെ നേത്വത്തില്‍ പിസിയെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റും ചെയ്തിരുന്നു.
ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പുലര്‍ച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് വണ്ടിയില്‍ കയറാന്‍ പി സി ജോര്‍ജ് തയാാറായില്ല. പി സി ജോര്‍ജ് സ്വന്തം വാഹനത്തിലാണ് ഫോര്‍ട്ട് സ്റ്റേഷനിലേക്ക് എത്തിയത്. ഒപ്പം മകന്‍ ഷോണ്‍ ജോര്‍ജും ഉണ്ടായിരുന്നു.
കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്‌ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പിസികികെതിരെയുള്ള പരാതിയില്‍ പറയുന്നു.
കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉള്‍പ്പെടെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്‌ഐആറില്‍ പറയുന്നു.
തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പിസി പുഷ്പം പോലെ ജാമ്യത്തിലിറങ്ങുകയാണ് ഉണ്ടായത്.
അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവുമായാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മാത്രമല്ല സര്‍ക്കാരിന്റെ വാദം പറയാന്‍ അഭിഭാഷകന്‍ ഹാജരായതുമില്ല.
എന്നാല്‍ ജാമ്യം നല്‍കിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെയാണെന്നും പി സി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ചൂണ്ടികാട്ടിയുമാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.
അതേസമയം പുതിയ കേസ് പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് ബലം പകരമെന്നാണ് സര്‍ക്കാരിന്റേയും പോലീസിന്റേയും വിലയിരുത്തല്‍. അഥവാ ജാമ്യം റദ്ദാക്കികൊണ്ടുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിക്കുന്നത് എങ്കില്‍ പി സി ജോര്‍ജ് വീണ്ടും അകത്താകും, ജാമ്യം റദ്ദാക്കിയിലെങ്കില്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ് കേസില്‍ പൊലീസ് നീക്കം നിര്‍ണായകമാകും.
https://www.facebook.com/Malayalivartha