മൂന്നു വര്‍ഷം മുമ്പ് പല്ലു വേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ വീട്ടമ്മയ്ക്ക് ചികിത്സയ്ക്കെത്താന്‍ അറിയിച്ചുകൊണ്ടുള്ള കത്ത കിട്ടിയത് തിങ്കളാഴ്ച, അന്തംവിട്ട് വീട്ടമ്മ , സംഭവമിങ്ങനെ...

മൂന്നു വര്‍ഷം മുമ്പ് പല്ലു വേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ വീട്ടമ്മയ്ക്ക് ചികിത്സയ്ക്കെത്താന്‍ അറിയിച്ചുകൊണ്ടുള്ള കത്ത കിട്ടിയത് തിങ്കളാഴ്ച, അന്തംവിട്ട് വീട്ടമ്മ , സംഭവമിങ്ങനെ...
മൂന്നുവര്‍ഷമെടുത്തു തൃശ്ശൂരിലെ ഗവ. ഡെന്റല്‍ കോളേജില്‍ നിന്ന് ചികിത്സയ്ക്കെത്താന്‍ അറിയിച്ചുകൊണ്ടുള്ള കത്ത് റോസമ്മയ്ക്കു കിട്ടാന്‍. 2019 ജനുവരി 14-നാണ് അട്ടപ്പാടിയിലെ കൂലിപ്പണിക്കാരിയായ റോസമ്മ തൃശ്ശൂരിലെ ഗവ. ഡെന്റല്‍ കോളേജിലെത്തിയത് .
പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്ന് നിര്‍ദേശിച്ചതനുസരിച്ചാണ് ഈ 58 കാരി തൃശ്ശൂരിലെ ഗവ. ഡെന്റല്‍ കോളേജിലെത്തിയത്. പല്ലിന് പ്രശ്നമുണ്ടെന്നു കണ്ടെത്തിയ ഡോക്ടര്‍മാര്‍ റൂട്ട് കനാല്‍ ചികിത്സ നിര്‍ദേശിച്ചു.
ചികിത്സ നടത്താമെന്നും ആ വിവരം അറിയിക്കാമെന്നും പറഞ്ഞതിനെത്തുടര്‍ന്ന് സ്വന്തം വിലാസമെഴുതിയ തപാല്‍ കാര്‍ഡ് ആശുപത്രിയില്‍ ഏല്‍പ്പിച്ച് റോസമ്മ മടങ്ങി. ആ കാര്‍ഡാണ് ഇക്കഴിഞ്ഞ മേയ് ഒന്‍പതാം തീയതി റോസമ്മക്ക് കിട്ടിയത് .
പല്ലിന്റെ പ്രശ്നം കലശലായപ്പോള്‍ പലരില്‍നിന്നും വായ്പ വാങ്ങി റോസമ്മ സ്വകാര്യ ഡെന്റല്‍ ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തി. 10,000 രൂപയോളം ചെലവായി. തൃശ്ശൂര്‍ ഡെന്റല്‍ കോളേജിന്റെ കാര്യം അവര്‍ മറന്നു.
ഡെന്റല്‍ കോളേജിന്റെ കത്ത് കിട്ടിയപ്പോഴാണ് റോസമ്മ പല്ലിന്റെ പ്രശ്നമുണ്ടായിരുന്ന കാര്യം വീണ്ടുമോര്‍ത്തത് . കോവിഡ് കാരണം രണ്ടുകൊല്ലം പല്ലുചികിത്സ നിര്‍ത്തിവെച്ചിരുന്നതും ജീവനക്കാരില്ലാത്തതുമാണ് വൈകാന്‍ കാരണമെന്ന് ആശുപത്രിയധികൃതര്‍ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha