ഐ.ടി. പാർക്കുകളിൽ ബാർ നടത്തിപ്പ് സ്വന്തമാക്കാനുള്ള പുതിയ ലൈസൻസ് സംവിധാനത്തിന് ഇത് വരെ രൂപ കല്പനയായില്ല; നടത്തിപ്പ് സ്വന്തമാക്കാൻ രംഗത്തിറങ്ങിയ അബ്കാരികൾ തമ്മിൽ തർക്കം തുടരുന്നതിനാലാണ് പുതിയ ലൈസൻസ് സംവിധാനത്തിന് അന്തിമ രൂപമാകാത്തത്

ഐ.ടി. പാർക്കുകളിൽ ബാർ നടത്തിപ്പ് സ്വന്തമാക്കാനുള്ള പുതിയ ലൈസൻസ് സംവിധാനത്തിന് ഇത് വരെ രൂപ കല്പനയായില്ല. നടത്തിപ്പ് സ്വന്തമാക്കാൻ രംഗത്തിറങ്ങിയ അബ്കാരികൾ തമ്മിൽ തർക്കം തുടരുന്നതിനാലാണ് പുതിയ ലൈസൻസ് സംവിധാനത്തിന് അന്തിമ രൂപമാകാത്തത്. അബ്കാരി നയത്തിൽ മാറ്റം വന്ന് ഒരുമാസം കഴിഞ്ഞു. പക്ഷേ ഇത് വരെ വ്യവസ്ഥകളൊന്നുമായിട്ടില്ല. നാല് ആഴ്ചയിലേറെയായി എക്‌സൈസിൽ നിന്നുള്ള ശുപാർശ സർക്കാരിന് കൈമാറിയിട്ട്.
നിശ്ചിതസ്ഥലത്ത് ഐ.ടി. പാർക്കുകളിൽ വിദേശമദ്യവും ബിയറും വിളമ്പാൻ സൗകര്യപ്രദമായ രീതിയിൽ റെസ്റ്റോറന്റുകൾ എക്‌സൈസ് നിർദേശിക്കുകയുണ്ടായി. പക്ഷേ നക്ഷത്രപദവി ഇല്ലാത്ത ബാറായി അതിനെ പരിഗണിക്കാവുന്നതാണ്. ഇതിൽ ബാർ റൂം, റെസ്റ്റോറന്റ്, മദ്യം സൂക്ഷിക്കാനുള്ള സ്‌ട്രോങ് റൂം എന്നിവഅടങ്ങിയിട്ടുണ്ടാകും. മദ്യശാലകൾ സജ്ജീമാക്കേണ്ടത്. ഓഫീസുമായി വേറിട്ടാകണം അത് സജ്ജമാക്കാനെന്ന് അദ്ദേഹം അറിയിച്ചു. പുറമേ നിന്നുള്ളവർക്ക് പ്രവേശനം നൽകില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകളിൽ ധാരണയായി.
ഐ.ടി. പാർക്ക് നടത്തിപ്പുകാർ, ഐ.ടി. കമ്പനികൾ എന്നിവ കൂടാതെ അവർ നിയോഗിക്കുന്ന ഏജൻസികൾക്കും നടത്തിപ്പ് ചുമതല നൽകുന്ന കാര്യം പരിഗണിക്കുകയുണ്ടായി. ബാർ, ഹോട്ടൽ നടത്തിപ്പിൽ ഐ.ടി. മാനേജ്‌മെന്റുകൾക്ക് പരിചിതമില്ലാത്തതിനാലാണ് പുറമേയുള്ളവർക്ക് കരാർ നൽകാൻ സർക്കാർ തലത്തിൽ നിർദേശിച്ചത്. ഇത് ഐ.ടി. വകുപ്പും പിന്തുണക്കുകയുണ്ടായി.
യോഗ്യതാ മാനദണ്ഡങ്ങൾ ചില അബ്കാരികൾക്ക് അനുകൂലാക്കാൻ സമ്മർദമുയർന്നതോടെ തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നതിനാൽ തീരുമാനമെടുക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. ഫയൽ ഉടൻ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha