ഐഎന്‍ടിയുസി എഐടിയുസി പ്രവര്‍ത്തകര്‍ ആര്യനാട് മത്സ്യമാര്‍ക്കറ്റില്‍ ഏറ്റുമുട്ടി... 6 പേര്‍ക്ക് പരുക്ക്

ഐഎന്‍ടിയുസി എഐടിയുസി പ്രവര്‍ത്തകര്‍ ആര്യനാട് മത്സ്യമാര്‍ക്കറ്റില്‍ ഏറ്റുമുട്ടി 6 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ആണ് സംഭവം . ഇവിടെ ഐഎന്‍ടിയുസി തൊഴിലാളികള്‍ ജോലി ചെയ്യുകയാണ്. ഇതിനായി ഇന്നലെ എഐടിയുസി പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുളിമൂട്ടില്‍ ബി.രാജീവനും സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും ആയ ഈഞ്ചപ്പുരി സന്തുവും തമ്മില്‍ സംസാരിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി . ഇത് കയ്യാങ്കളിയില്‍ എത്തുകയായിരുന്നു.
ഒടുവില്‍ പോലീസ് എത്തി രണ്ട് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെയും മധ്യ ഭാഗത്ത് നിലയുറപ്പിച്ചു. ആര്യനാട് ഇന്‍സ്‌പെക്ടര്‍ എന്‍.ആര്‍.ജോസ് ഇടപെട്ട് രംഗം ശാന്തമാക്കി. നിലവില്‍ ലേബര്‍ ഓഫീസിലെ കാര്‍ഡ് ഉള്ളവര്‍ക്ക് ജോലി ചെയ്യാമെന്നും അല്ലാത്തവര്‍ ലേബര്‍ ഓഫിസില്‍ നിന്നോ കോടതിയില്‍ നിന്നോ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാക്കണമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
എഐടിയുസി തൊഴിലാളികളായ പ്രേമന്‍, ഹൈദ്രോസ്, അന്‍സര്‍, ജയന്‍ എന്നിവര്‍ക്കും ഐഎന്‍ടിയുസി തൊഴിലാളികളായ ഹക്കീം, മുഹമ്മദ് സാജിത് എന്നിവര്‍ക്കും പരുക്കേറ്റു.
" l
https://www.facebook.com/Malayalivartha