ഭർത്താവിന്റെ ഫോണിലെ കണ്ട ആ കാഴ്ച ഞെട്ടിച്ചു; മറ്റൊരു സ്ത്രീയുമായി ഭർത്താവിന് അവിഹിത ബന്ധം താങ്ങാനായില്ല; ഒരു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കൊന്നു; മറ്റൊരു കുട്ടിയെ ഷാൾ കഴുത്തിൽ മുറുക്കി കൊന്നു; ശേഷം ഫാനിൽ തൂങ്ങി അമ്മ; ഇവരുടെ വീട്ടിൽ പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ട്; നജ്‌ലയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി

കഴിഞ്ഞ ദിവസം കേരള മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് ആലപ്പുഴ പോലീസ് ക്വാർട്ടേഴ്‌സിൽ യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ റെ ഭാര്യയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്.
റെനീസിന്റെ ഭാര്യയേയും മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ പോലീസ് ക്വാർട്ടേഴ്‌സിലെ മരണങ്ങളിൽ പോലീസുകാരൻ റെനീസിനെതിരെ മരിച്ച നജ്‌ലയുടെ സഹോദരി രംഗത്തുവന്നിരിക്കുകയാണ് . നജ്‌ലയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി നജ്‌ല പറഞ്ഞു.
റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരിൽ ഇരുവരും വഴക്കിടുകയുണ്ടായി. ബന്ധുക്കളുമായി സംസാരിക്കുന്നതിൽ നിന്നും റെനീസ് ഭാര്യയെ വിലക്കിയിരുന്നു. സഹോദരിയുടേയും മക്കളുടേയും മരണത്തിന് ഉത്തരവാദി റെനീസ് ആണെന്നും നഫ്‌ല തുറന്നടിച്ചു.
ആലപ്പുഴ കുന്നുംപുറം പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് അതിക്രൂരമായ സംഭവം നടന്നത്. സിപിഒ റെനീസിന്റെ 28 വയസ്സുള്ള ഭാര്യ നജില , അഞ്ചു വയസ്സുള്ള ടിപ്പു സുൽത്താൻ, ഒന്നര വയസ്സുള്ള മലാല എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും മറ്റൊരു കുട്ടിയെ ഷാൾ കഴുത്തിൽ മുറുകിയ നിലയിലുമായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. നജില ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീട്ടിൽ പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. ഇതിന് സഹപ്രവർത്തകർ സാക്ഷികളാണ്. രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺവിളികളെച്ചൊല്ലിയായിരുന്നു തർക്കമെന്നു നജ്‌ല അയൽവാസികളോടും പറയുകയുണ്ടായി . റെനീസ് പലപ്പോഴും ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് പ്രശ്നം ഒത്തു തീർപ്പാക്കി. പക്ഷേ അതിന് ശേഷം വഴക്കും ഉപദ്രവവും തുടർന്നിരുന്നു. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലാണ് റെനീസ് ജോലി ചെയ്യുന്നത്. യുവതിയുടെയും കുട്ടികളുടെയും മരണം ബന്ധുക്കളിൽ വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha