അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ഉണ്ടാകും; പകൽപ്പൂര ചടങ്ങുകൾ 8 മണിയോടെ തുടങ്ങും; കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ രാത്രി ശക്തമായ മഴ പെയ്തിറങ്ങി; ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്ര ചുഴലിക്കാറ്റ് നാളെയോടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇന്നത്തെ ദിവസത്തെ മഴ മുന്നറിയിപ്പ് വന്നിരിക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,എറണാകുളം,പാലക്കാട്,തൃശൂർ,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. തൃശൂരിൽ മഴ ശക്തമാകുകയാണ് . പകൽപ്പൂര ചടങ്ങുകൾ 8 മണിയോടെ തുടങ്ങുവാനിരിക്കുകയാണ് . പകൽ വെടിക്കെട്ടിൽ തീരുമാനം 8 ന് ശേഷം ആയിരിക്കും എടുക്കുന്നത്. മഴ തുടർന്നാൽ വെടിക്കെട്ട് അനിശ്ചിതത്വത്തിലാവുമെന്ന സ്ഥിതിയാണ്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ രാത്രി ശക്തമായ മഴ പെയ്തു കഴിഞ്ഞു . തീക്കോയി, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്ത് പരിധികളിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞൊഴുകി. ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ട അവസ്ഥയിലാണ് .പുലർചെ 2 മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി.നാശനഷ്ടങ്ങൾ ഇല്ല.
തൃശൂർ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണങ്ങൾ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി ആ കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണ്. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം സജ്ജമാക്കിയിരിക്കുകയാണ് .
ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് തെക്കൻ, മദ്ധ്യ കേരളത്തിൽ മഴ പെയ്യുന്നത്. അസാനി ഇന്ന് കരതൊടുവാനിരിക്കുകയാണ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യത കൂടുതലാണ്.
ന്യൂനമർദ്ദത്തിന്റേയും കാറ്റിന്റേയും പശ്ചാത്തലത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കെർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്ന് ഇന്നലെ രാത്രി മുന്നറിയിപ്പ് നൽകി. എറണാകുളം ഉൾപ്പെടെ പല ജില്ലകളിലും രാത്രിയും പുലർച്ചെയും മഴ തുടരുന്നുണ്ട് .
ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്ര ചുഴലിക്കാറ്റ് നാളെയോടെ ശക്തി കുറയുമെന്നാണ് പറയുന്നത് . അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ കേരളമില്ലെങ്കിലും ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകാനും സാധ്യത ഉണ്ട്.
https://www.facebook.com/Malayalivartha