ബിജെപിയുടെ കേരള ഘടകമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി

ബിജെപിയുടെ കേരള ഘടകമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം തൃക്കാക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു ജോസ് കെ മാണി വിമര്‍ശിച്ചത്.
'മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നത്. കൊവിഡ് കാലത്ത് ഭക്ഷണവും വെള്ളവും ഇല്ലാതെ നിരവധി ആളുകള്‍ കുഴഞ്ഞുവീണപ്പോള്‍, അതിഥിതൊഴിലാളികള്‍ക്കുള്‍പ്പടെ ഭക്ഷണവും കിറ്റും നല്‍കി രാജ്യത്തിനു മാതൃക ആയിരുന്നു ഇടത് സര്‍ക്കാര്‍.
ഇടതുമുന്നണിയുടെ എംഎല്‍എയാവണം ത്യക്കാക്കരയില്‍ ഉണ്ടാവേണ്ടത് എന്ന ശക്തമായ ജനകീയ വികാരമാണ് മണ്ഡലത്തിലുടനീളമുള്ളതെന്നും മതേതരത്വത്തിനും വികസന തുടര്‍ച്ചക്കും ഡോ. ജോ ജോസഫിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണം,'എന്നും ജോസ് കെ മാണി പറഞ്ഞു.
'ഇടതുപക്ഷം 100 തികയ്ക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു. വികസനമാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി നഷ്ടപ്പെട്ട വികസനമാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷ എംഎല്‍എ അല്ല, കെ-റെയില്‍ ഉള്‍പ്പടെയുള്ള വികസനങ്ങള്‍ എത്തിക്കാന്‍ ഭരണപക്ഷ എംഎല്‍എ ആണ് തൃക്കാക്കരക്ക് വേണ്ടതെന്നും ജോ ജോസഫ് പറഞ്ഞു.
"
https://www.facebook.com/Malayalivartha