കൈരളി റ്റി.എം. റ്റി സ്റ്റീല്‍ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി ബില്‍ തട്ടിപ്പ്... റിമാന്റിലുള്ള ഡയറക്ടര്‍ ഹുമയൂണിന് ജാമ്യമില്ല, രണ്ടാം ജാമ്യഹര്‍ജിയും തള്ളി, ആദ്യ ജാമ്യഹര്‍ജി തള്ളിയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് കോടതി

കൈരളി റ്റി.എം. റ്റി സ്റ്റീല്‍ കമ്പനി നടത്തിയ 400 കോടിയുടെ വ്യാജ ജിഎസ്ടി (ചരക്കു സേവന നികുതി) ബില്‍ വെട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന ഡയറക്ടര്‍ ഹുമയൂണിന് ജാമ്യമില്ല.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയുടെ രണ്ടാം ജാമ്യ ഹര്‍ജിയും തള്ളിയത്. ഏപ്രില്‍ 26 ന് ആദ്യ ജാമ്യഹര്‍ജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. ആ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയാണ് എ സിജെഎം വിവിജ സേതുനാഥന്‍ പ്രതി സമര്‍പ്പിച്ച രണ്ടാം ജാമ്യഹര്‍ജിയും തള്ളിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 437 പ്രകാരമുള്ള ജാമ്യഹര്‍ജിയാണ് തള്ളിയത്.
സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ആരോപണം ഗൗരവമേറിയതെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്നും സാക്ഷികളെ സ്വാധീനിച്ച് മൊഴി തിരുത്തുമെന്നും തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി.
https://www.facebook.com/Malayalivartha