അമ്പലപ്പുഴ കരുമാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ കരുമാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. കരുമാടി നിര്‍മാല്യത്തില്‍ ആഷിക് അനില്‍ (19) ആണ് മരിച്ചത്. അനില്‍കുമാറിന്റെയും ജീജയുടെയും മകനായ ആഷിക് ചെന്നൈയില്‍ ബിസിഎ വിദ്യാര്‍ഥിയാണ്. കരുമാടി ഞൊണ്ടിമുക്കിനു സമീപത്തായി രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്.
അതേസമയം തൃശൂരില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക്.....അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.
തൂശൂര്‍ അകമലയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. 30 പേര്‍ക്കു പരിക്ക്. അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. വാഗമണിലേക്കു പോകുകയായിരുന്ന പെരിന്തല്‍മണ്ണ അറബിക് കോളജിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചനകള്‍ . ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
" f
https://www.facebook.com/Malayalivartha