അദാനി മലബാർ ഗ്രൂപ്പിന്റെ മാൾ ഓഫ് ട്രാവൻകൂർ ഏറ്റെടുത്ത് ടെർമിനലിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി സൂചന

അദാനി മലബാർ ഗ്രൂപ്പിന്റെ മാൾ ഓഫ് ട്രാവൻകൂർ ഏറ്റെടുത്ത് ടെർമിനലിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി സൂചന. കോവിഡ് മാറിയ സ്ഥിതിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള ആൾക്കാരുടെ എണ്ണം വർധിക്കുകയാണ് ഈ സാഹചര്യത്തെ നേട്ടമാക്കാനാണ് അദാനി ശ്രമിക്കുന്നത്. എയർ ഇന്ത്യ എക്സ്‌പ്രസ്, എയർ അറേബ്യ, എയർ അറേബ്യ അബുദാബി, എത്തിഹാദ്, എമിറേറ്റ്‌സ്, ഖത്തർ എയർവേയ്സ്, സലാം എയർ, ഫ്‌ളൈ ദുബായ്, ഇൻഡിഗോ, ഗൾഫ് എയർ, കുവൈത്ത് എയർവേയ്സ്, മാൽദ്വീവിയൻ എയർവേയ്സ്, സ്‌കൂട്ട്, ശ്രീലങ്കൻ എയർലൈൻസ് എന്നിവയാണ് ഇപ്പോൾ തിരുവനന്തപുരത്തു നിന്നു സർവീസ് നടത്തുന്നത്.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് ചെയർമാൻ ഗൗതം അദാനിയുടെ പണത്തിൽ പണം വാരിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കി, യാത്രക്കാരെ കൂടുതലായി ആകർഷിച്ച് വിമാനത്താവളം ലാഭത്തിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം. വിമാനത്താവളം ലോകോത്തര നിലവാരത്തിലാക്കുവാനാണ് നീക്കം.
അദാനി വമ്പൻ വികസന പദ്ധതികൾ നടപ്പാക്കാനും തയ്യാറെടുക്കുന്നു. എയർപോർട്ട് അഥോറിറ്റി കൈയൊഴിഞ്ഞ വിമാനത്താവളം കുറെ വർഷമായി വേണ്ട രീതിയിൽ മന്ദീഭവിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നുള്ള സർവീസുകൾ മിക്കതും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിമാനക്കമ്പനികൾ തിരുവനന്തപുരത്തേക്ക് വരുന്നില്ലായിരുന്നു.
യൂസർ ഫീസ് ഉയർന്നതായതിനാൽ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തെ കൈവിട്ട അവസ്ഥയിലായിരുന്നു. എന്നാൽ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത അദാനി ഇതിനെല്ലാം പരിഹാരമുണ്ടാക്കാനുള്ള തീവ്രശ്രമാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളവും കിട്ടിയതോടെ കപ്പൽ-വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനി നൽകിയ ഉറപ്പ്.
https://www.facebook.com/Malayalivartha