വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീ അറസ്റ്റില്‍... കഞ്ചാവ് വാങ്ങുന്നതിന് വലിയ വിലയായതുകൊണ്ടാണ് വീട്ടില്‍ തന്നെ വളര്‍ത്താന്‍ തീരിമാനിച്ചത്

കഞ്ചാവ് വാങ്ങുന്നതിന് വലിയ വിലയായതുകൊണ്ട് സ്വന്തം ആവശ്യത്തിന് വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീ അറസ്റ്റില്‍. കൊട്ടാരക്കര താലൂക്കില്‍ മേലില വില്ലേജില്‍ കണിയാന്‍കുഴി കാരാണിയില്‍ തുളസിയാണ് എക്‌സൈസ് വകുപ്പിന്റെ പിടിയിലായത്. തുളസി, കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
തുടര്‍ന്ന് ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് 10 അടി ഉയരവും 61 ശിഖരത്തോടും കൂടിയ വിളവെടുക്കാന്‍ പാകമായ കഞ്ചാവ് ചെടി കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് കൂടുതല്‍ ചിലവ് വരുന്ന സാഹചര്യത്തിലാണ് നട്ടുവളര്‍ത്താന്‍ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഹദുള്ള പി.എയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഷിലു .എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നഹാസ്.റ്റി, സുനില്‍ ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ, എക്‌സൈസ് ഓഫീസര്‍ മുബിന്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞദിവസം മെട്രോപ്പില്ലറുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ നിന്നും മൂന്നുനാല് മാസം പ്രായം വരുന്ന കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചിരുന്നു. കൊച്ചി മെട്രോയുടെ പൂങ്കാവനത്തില്‍ ആരാണ് കഞ്ചാവ് ചെടി നട്ടതെന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്.
സമീപവാസികളാരെങ്കിലും വളര്‍ത്തിയതാണോയെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. പക്ഷേ നിലവില്‍ തെളിവൊന്നുമില്ല. അതോ പൂന്തോട്ടം തയാറാക്കുന്ന കൂട്ടത്തില്‍ യാദൃശ്ചികമായി വീണ് കിളിര്‍ത്തതാണോ എന്നും അറിയില്ല. തല്‍ക്കാലം കേസൊന്നും എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha