പിഞ്ചു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവായ സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍, റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പിഞ്ചു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവായ സിവില്‍ പൊലീസ് ഓഫീസര്‍ ആലപ്പുഴ സക്കറിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റെനീസ് (32) അറസ്റ്റില്‍.
ആലപ്പുഴ എ.ആര്‍. ക്യാമ്പ് ക്വാര്‍ട്ടേഴ്‌സില്‍ നജില (27), മക്കളായ ടിപ്പു സുല്‍ത്താന്‍ (5), മലാല (ഒന്നര) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ തന്നെ റെനീസിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെതിരെ നജിലയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
റെനീസില്‍ നിന്ന് നിരന്തരം മാനസിക,ശാരീരിക പീഡനം യുവതി അനുഭവിച്ചെന്ന് ബന്ധുക്കളുടെ മൊഴി . നജില എഴുതാറുണ്ടായിരുന്ന ഡയറി കാണാനില്ല. റെനീസിന് ബന്ധുവായ യുവതിയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചനകള്‍.
യുവതിയും മക്കളും മരിക്കുന്നതിന് തലേദിവസം ക്വാര്‍ട്ടേഴ്‌സില്‍ ഒരു സ്ത്രീ വന്നിരുന്നു. ഇതേച്ചൊല്ലി നജിലയും റെനീസും തമ്മില്‍ വഴക്ക് നടന്നതായും നജിലയുടെ സഹോദരി പറയുന്നു. പല തവണ നജില വിവാഹമോചനം ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോയാല്‍ നജിലയുടെ സഹോദരിയുടേതടക്കമുള്ള കുടുംബം തകര്‍ക്കുമെന്ന് റെനീസ് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ആരോപണ വിധേയയായ യുവതിയെ ഇന്നലെ ചോദ്യം ചെയ്തു. റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നജിലയുടെയും കുട്ടികളുടെയും സംസ്‌ക്കാരം നടന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ്.
https://www.facebook.com/Malayalivartha