മഞ്ജുവിനെ ചോദ്യം ചെയ്യും... നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മഞ്ജു പുഴയിലേക്കു വലിച്ചെറിഞ്ഞെന്ന് മൊഴി; മഞ്ജുവില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചാല്‍ കേസ് വഴിത്തിരിവിലാകും

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നിര്‍ണായകമായ വഴിത്തിരിവിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അന്വേഷണ സംഘം പോകുകയാണ്. കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. അതിനിടെയാണ് നിര്‍ണായകമായ സാക്ഷിമൊഴി വരുന്നത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി.
സംഭവത്തില്‍ എത്രത്തോളം സത്യമുണ്ടെന്ന് സംശയമുണ്ട്. മൊഴികളുടെ വസ്തുത ബോധ്യപ്പെടാന്‍ അന്വേഷണ സംഘം മഞ്ജുവിനെ ചോദ്യം ചെയ്യും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു വാരിയരും തയാറായാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
ഇത് ശരിയാണെങ്കില്‍ കേസിന്റെ ഗതിതന്നെ മാറും. ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയിലുണ്ട്. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാരിയര്‍ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.
കാവ്യാ മാധവനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു നടി കാവ്യ മാധവന്റെ ബാങ്ക് ലോക്കര്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ ബാങ്ക് ലോക്കര്‍ കാലിയായിരുന്നെന്നാണു വിവരം.
ബാങ്കിലെ രേഖകള്‍ പ്രകാരം ഒരിക്കല്‍ മാത്രമാണു കാവ്യ മാധവന്‍ ബാങ്കിലെത്തി ലോക്കര്‍ തുറന്നിട്ടുള്ളത്. നടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണു ലോക്കര്‍ തുറന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ചു അന്വേഷണം സംഘം ഇന്ന് തീരുമാനം എടുത്തേക്കും. ഇന്നോ നാളെയോ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടത്താനാണ് ആലോചന.
തിങ്കളാഴ്ച നാലര മണിക്കൂര്‍ ആയിരുന്നു അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. അന്ന് ലഭിച്ച മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ആലുവയിലെ ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യയെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ചോദ്യാവലിയുമായാണ് എസ്പി മോഹന ചന്ദ്രന്‍ , ഡി.വൈ.എസ്പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു. ഇതിനിടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടാകുന്നത്.
" f
https://www.facebook.com/Malayalivartha