സഞ്ജിത്ത് കൊലപാതകത്തിലും ജിഷാദിന് പങ്ക്.... ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതിയാണെന്ന് കണ്ടെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ജിഷാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതിയാണെന്ന് കണ്ടെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ജിഷാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊലപാതകത്തിലും ജിഷാദിന് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനുശേഷമായിരിക്കും സഞ്ജിത്ത് കൊലക്കേസില്‍ ജിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തുക.
ജിഷാദുമായി ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2017 മുതല്‍ ഫയര്‍ ഫോഴ്സില്‍ ജീവനക്കാരനാണ് ജിഷാദ്.
കൊടുവായൂര്‍ സ്വദേശിയായ ജിഷാദ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയവരില്‍ ഒരാളാണ് ജിഷാദ്.
മാത്രവുമല്ല സഞ്ജിത്ത് കൊലപാതകത്തിന് മുന്‍പ്, സഞ്ജിത്തിന്റെ യാത്രാ വിവരങ്ങള്‍ തയ്യാറാക്കിയതും ജിഷാദാണെന്ന് പോലീസ് കണ്ടെത്തി. സഞ്ജിത്തിന്റെയും ശ്രീനിവാസന്റെയും കൊലപാതക സമയത്ത് ജിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്‍എസ്എസ് നേതാക്കളുടെ വീടുകള്‍ തേടിയിറങ്ങിയതെന്ന് പോലീസ് കണ്ടെത്തി.
"
https://www.facebook.com/Malayalivartha