സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും..... മൂല്യനിര്‍ണയം മെയ് 27വരെ , മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കി അടുത്തമാസം 15ന് ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്ന് മുതല്‍ തുടങ്ങും. മൂല്യനിര്‍ണയം മെയ് 27 വരെയാണ് നടക്കുക. രണ്ടു സെഷനുകളിലായി ആറു മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിര്‍ണയം നടക്കുന്നത്.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ ഒരാള്‍ ഒരു ദിവസം 80 മാര്‍ക്ക് പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാര്‍ക്ക് പരീക്ഷയുടെ 36 ഉത്തരക്കടലാസുകളും നോക്കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉത്തരസൂചിക പരിശോധിച്ച് അന്തിമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൂല്യനിര്‍ണയത്തിലേക്ക് കടക്കുന്നത്.
മൂല്യനിര്‍ണയം പെന്‍സില്‍ ഉപയോഗിച്ച് മാത്രമേ നടത്താവൂ എന്നും നിര്‍ദേശമുണ്ട്. മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കി അടുത്തമാസം 15ന് ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിലുള്ളത്.
മാര്‍ച്ച് 31ന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ ഐടി ഒഴികെയുള്ള എല്ലാ വിഷയങ്ങളുടെയും പരീക്ഷ ഏപ്രില്‍ 29ന് പൂര്‍ത്തിയായിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha