കൊട്ടിയത്ത് കിണര്‍ തൊടി ഇറക്കവേ മറ്റ് തൊടികള്‍ ഇടിഞ്ഞ് വീണ് യുവാവ് മണ്ണിനടിയില്‍.... രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊട്ടിയത്ത് കിണര്‍ തൊടി ഇറക്കവേ മറ്റ് തൊടികള്‍ ഇടിഞ്ഞ് വീണ് യുവാവ് മണ്ണിനടിയില്‍.... രക്ഷാപ്രവര്‍ത്തനം തുടരുന്നു
കൊട്ടിയത്ത് കിണര്‍ തൊടി ഇറക്കവേ മറ്റ് തൊടികള്‍ ഇടിഞ്ഞ് വീണ് യുവാവ് മണ്ണിനടിയില്‍.... രക്ഷാപ്രവര്‍ത്തനം തുടരുന്നു. കിണറ്റിലെ തൊടി (റിങ്) ഇറക്കവേ മുകളില്‍ നിന്ന് മറ്റു തൊടികള്‍ ഇടിഞ്ഞുവീണാണ്് യുവാവ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കൊട്ടിയം ടൗണിനു സമീപത്തുണ്ടായ അപകടത്തില്‍ കിണറ്റില്‍ കുടുങ്ങിയ നെടുമ്പന മുട്ടയ്ക്കാവ് പിറവന്തലഴികത്ത് വീട്ടില്‍ സുധീറിനെ (28) പുറത്തെടുക്കാന്‍ രാത്രി വൈകിയും ശ്രമം തുടരുന്നു.
ആദിച്ചനല്ലൂര്‍ പഞ്ചായത്ത് തഴുത്തല രണ്ടാം വാര്‍ഡിലെ പുഞ്ചിരിച്ചിറ ഭാഗത്ത്, ബെന്‍സിലി വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലെ കിണറ്റിലാണ് അപകടം നടന്നത്. സുധീര്‍, സാബു, അമീര്‍, മണികണ്ഠന്‍, നൗഷാദ് എന്നിവരായിരുന്നു ജോലിക്കുണ്ടായിരുന്നത്.
സുധീര്‍ കിണറ്റിനകത്തിരുന്ന് തൊടിക്ക് ഇടയില്‍ മെറ്റല്‍ നിറച്ച് ഉറപ്പിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. 70 അടിയോളം ആഴമുള്ള കിണറിന്റെ പകുതിയിലധികം ഉയരത്തില്‍ മണ്ണ് മൂടിയതോടെ രക്ഷാപ്രവര്‍ത്തനം അസാധ്യമായി.
ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും മറ്റു തൊഴിലാളികളും ചേര്‍ന്ന് 2 തൊടികള്‍ മുകളില്‍ കയറ്റി. അപകടം നടന്ന് മൂന്നര മണിക്കൂറിനു ശേഷമാണ് ആദ്യത്തെ മണ്ണുമാന്തി സ്ഥലത്തെത്തിയത്. അപ്പോഴേക്കും രക്ഷാപ്രവര്‍ത്തനം വൈകുന്നെന്ന് ആരോപിച്ചു നാട്ടുകാര്‍ അധികൃതര്‍ക്കു നേരെ തിരിഞ്ഞ് പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി.
അതേസമയം കഴിഞ്ഞ ആഴ്ച കൊല്ലം വെള്ളിമണില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു തൊഴിലാളി ഗിരീഷ്‌കുമാര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കുണ്ടറ പെരുമ്പുഴ കോവില്‍ മുക്കില്‍ 100 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്ന് ചെളി വാരുന്നതിനിടെ നാലു തൊഴിലാളികള്‍ മരിച്ചത്.
" f
https://www.facebook.com/Malayalivartha