സഭയും പോയി നാഥനും പോയി... തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ഇളക്കി മറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തുന്നു; കോണ്‍ഗ്രസ് കപ്പലിനെ നടുക്കടലില്‍ മുക്കി കെവി തോമസ് പിണറായിക്കൊപ്പം വേദിയില്‍; സഭയുടെ ഇഷ്ടക്കാരന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്നാലെ സഭയുടെ വേണ്ടപ്പെട്ട തോമസ് മാഷ് കൂടി പോയതോടെ എല്ലാം ഓക്കെ

ക്യാപ്റ്റന്‍ പിണറായി വിജയന്‍ എല്‍ഡിഎഫിനെ നയിക്കാന്‍ ഇന്ന് തൃക്കാക്കരയില്‍ എത്തുകയാണ്. വൈകിട്ട് 4 മണിയ്ക്ക് പാലാരവട്ടത്താണ് ഇടത് കണ്‍വെന്‍ഷന്‍. കോണ്‍ഗ്രസിന്റെ കപ്പലിനെ തക്ക സമയത്ത് മുക്കി കെവി തോമസും പിണറായിക്കൊപ്പം പ്രചരണത്തിന് എത്തുകയാണ്.
ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ടീം ക്യാപ്റ്റന്‍ എത്തുന്നത്. ഇന്നലെ വൈകിട്ട് പിണറായി കൊച്ചിയലെത്തിയതോടെ ഇടത് ക്യാമ്പ് ആവേശത്തിലാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.
തൃക്കാക്കരയുടെ അണിയറയില്‍ ഇനി പ്രചാരണത്തിന്റെ ചുക്കാന്‍ മുഖ്യന്ത്രി ഏറ്റെടുക്കും. ഇന്നലെ രാത്രി നേതാക്കളെ വിളിച്ച മുഖ്യമന്ത്രി മണ്ഡലത്തിലെ പ്രചാരണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. സിപിഎം പ്രചാരണത്തില്‍ പ്രധാന വിഷയം സില്‍വര്‍ലൈന്‍ ആണ്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുറ്റിയടി നിര്‍ത്തിയെന്ന പരിഹാസമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്.തൃക്കാക്കരയില്‍ തോറ്റാല്‍ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നു.
ഇത്തരം വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ മറികടക്കാമെന്നാണ് ഇടത് പ്രവര്‍ത്തകര്‍ കരുതുന്നത്. സ്ഥാനാര്‍ഥി സഭാ നോമിനിയാണെന്നതായിരുന്നു മണ്ഡലത്തില്‍ ഇടത് മുന്നണി തുടക്കത്തില്‍ നേരിട്ട മറ്റൊരാരോപണം. സഭയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിട്ടെന്ന് ഇടത് ക്യാമ്പ് ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിലും മുഖ്യമന്ത്രി മറുപടി നല്‍കിയേക്കും.
കെവി തോമസ് ഇതാദ്യമായി സിപിഎം പ്രചാരണ വേദിയിലെത്തുന്നുവെന്ന പ്രത്യേകതയും പിണറായി പങ്കെടുക്കുന്ന കണ്‍വെന്‍ഷനുണ്ട്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കളും എത്തും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇന്നലെയാണ് പറഞ്ഞത്. തൃക്കാക്കരയുടെയും കേരളത്തിന്റെയും വികസനം ലക്ഷ്യമാക്കിയുള്ള എല്‍ഡിഎഫ് കാഴ്ചപ്പാടിനാണ് പിന്തുണ നല്‍കുന്നത് എഐസിസി അംഗം കൂടിയായ കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞാന്‍ മല്‍സരിച്ച തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ പ്രചാരണം നടത്തിയോ അതുപോലെ തന്നെയാകും എല്‍ഡിഎഫിനുവേണ്ടിയും പ്രചാരണം. ഞാന്‍ ജനപ്രതിനിധിയായ സമയത്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഇപ്പോള്‍ എല്‍ഡിഎഫ് മണ്ഡലത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും പ്രചാരണത്തില്‍ വിഷയമാക്കും. പാര്‍ടി നടപടി ഭയക്കുന്നില്ല. പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടെ. സെമിനാറില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ പറയുന്നതാണല്ലോ പുറത്താക്കുമെന്ന്.
എഐസിസി നടപടി എടുക്കാതിരുന്നിട്ടും കെപിസിസി എന്നെ പുറത്താക്കാനുള്ള നീക്കമാണു നടത്തുന്നത്. എഐസിസിയെക്കാള്‍ വലുതാണ് കെപിസിസി എന്നാണ് കെ സുധാകരനും വി ഡി സതീശനും കരുതുന്നത്. എഐസിസി അംഗമായ ഞാന്‍ ജില്ലയില്‍ അംഗത്വം കഴിഞ്ഞ ദിവസം പുതുക്കിയിട്ടും തൃക്കാക്കര തെരഞ്ഞെടുപ്പ് ഉള്‍പ്പടെ ഒരു പരിപാടിയും അറിയിക്കാറില്ല. യുഡിഎഫ് സ്ഥാനാര്‍ഥി വിളിച്ചപ്പോള്‍ അങ്ങോട് ചെന്ന് കാണാം എന്നു പറഞ്ഞിട്ടുപോലും പ്രതികരിച്ചില്ല. പാര്‍ടി വിലക്കിയതാണ് കാരണം.
അതേസമയം തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ കെ.വി. തോമസ് പാര്‍ട്ടിയിലും കോണ്‍ഗ്രസ് മനസ്സിലുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. തോമസിനെ എ.ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പുറത്താക്കല്‍ നടപടിയടക്കം പരിഗണനയിലാണ്. ആര്‍ക്കൊപ്പം പ്രചാരണത്തിനിറങ്ങണമെന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. കോണ്‍ഗ്രസ് മനസ്സില്‍ തോമസ് ഇല്ലാത്തതിനാല്‍ പുറത്താക്കലിന് ഇപ്പോള്‍ പ്രാധാന്യമില്ല. ഇടതിനായി പ്രചാരണത്തിനിറങ്ങിയാല്‍ അത് എ.ഐ.സി.സിയുടെ ശ്രദ്ധയില്‍പ്പെടുത്തും. തൃക്കാക്കരയില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha