അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്... മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെയാണ് സംഭവം.വെള്ളത്തൂവലിനു സമീപം മുന്‍മന്ത്രിയുടെ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ് എതിരെ വന്ന ബൈക്ക് ഇടിച്ചു കയറി അപകടമുണ്ടായത്.
അബദ്ധത്തിലുണ്ടായ അപകടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടുത്തയിടെയായി ഒന്നിലധികം ഭീഷണിക്കത്തുകള്‍ എംഎം മണിയ്ക്ക് ലഭിച്ചിരുന്നു.
ഇതിനു മുമ്പ് മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചു കയറിയിരുന്നു. മന്ത്രിയായിരിക്കെ അദ്ദേഹം സഞ്ചരിച്ച കാറിന്റെ ചക്രത്തിന്റെ നാട്ടുകള്‍ ഊരിപ്പോയ സംഭവമുണ്ടായിരുന്നു.
പോലീസ് കേസെടുത്തെങ്കിലും തെളിവില്ലാത്തതിനാല്‍ തുടരന്വേഷണം ഉണ്ടായില്ല.
https://www.facebook.com/Malayalivartha