വീര്‍ സവര്‍ക്കറിന്റെ ചിത്രമുള്ള എയര്‍ ബലൂണുകളും മാസ്‌കുക്കളും നശിപ്പിച്ച് കേരള പോലീസ്... ഹിന്ദു മഹാസഭ സംസ്ഥാന അദ്ധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വെച്ച് പോലീസ്

വീര്‍ സവര്‍ക്കറിന്റെ ചിത്രമുള്ള എയര്‍ ബലൂണുകളും മാസ്‌കുക്കളും നശിപ്പിച്ച് കേരള പോലീസ്. ഇവ പൂരപ്പറമ്പില്‍ വിതരണത്തിനെത്തിച്ചവയാണ് എന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു മഹാസഭ സംസ്ഥാന അദ്ധ്യക്ഷന്‍ കിഷന്‍ സിജെയെ പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വെച്ചു.
ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ ചിത്രമുള്ള എയര്‍ ബലൂണുകളും മാസ്‌കും പോലീസ് കണ്ടെടുത്തത്. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വീര്‍ സവര്‍ക്കറുടെ ചിത്രം പതിച്ച കുടകള്‍ സിപിഎം വിവാദമാക്കിയതിന് പിന്നാലെ ദേവസ്വം കുടകള്‍ പിന്‍വലിച്ചിരുന്നു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് വര്‍ഷിന്റെ ഭാഗമായിട്ടാണ് ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനത്തിലാണ് കുടകള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്‍ക്കുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയില്‍ എംഎല്‍എ പി ബാലചന്ദ്രനും ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha