ട്രെയിന്‍ വന്നപ്പോള്‍ മാറി നില്‍ക്കാന്‍ ശ്രമിച്ചു, അമ്മയുടെ കൈയ്യില്‍ നിന്ന് 11മാസം പ്രായമുള്ള കുഞ്ഞ് പുഴയില്‍ വീണു; നെഞ്ചുതകര്‍ക്കുന്ന മൊഴി, സംഭവത്തില്‍ ദുരൂഹതയെന്ന് സൂചന

വളരെ വേദനാജനകമായ ഒരു വാര്‍ത്തയാണ് കേരളക്കര കേട്ടുകൊണ്ടിരിക്കുന്നത്. അമ്മയുടെ കൈയ്യില്‍നിന്ന് പുഴയിലേക്ക് കൈക്കുഞ്ഞ് തെറിച്ച് വീണു. ഏലംകുളം പാലത്തോള്‍ മപ്പാട്ടുകര പാലത്തില്‍ ചൊവ്വ രാത്രിയിലാണ് സംഭവം ഉണ്ടായത്. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനായി തെരച്ചില്‍ തുടരുകയാണ്.
കുഞ്ഞുമായി അമ്മ റെയില്‍വേ പാലത്തിന് മുകളില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. പാലത്തില്‍ നില്‍ക്കുമ്പോള്‍ ഒരു ഗുഡ്‌സ് ട്രെയിന്‍ വരുന്നത് കണ്ട് പാലത്തോടു ചേര്‍ന്നുള്ള സുരക്ഷിത കാബിനിലേക്ക് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തീവണ്ടി കടന്നുപോയപ്പോള്‍ പെട്ടന്നുണ്ടായ വിറയലില്‍ കുഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. എന്താണ് ഉണ്ടായതെന്ന് യുവതിതന്നെയാണ് ബന്ധുക്കളോട് പറഞ്ഞത് എന്നാണ് പോലീസ് പറയുന്നുത്.
അതേസമയം സംഭവത്തില്‍ ദുരൂഹത ഉണ്ടോ എന്ന് സംശയിക്കേണ്ട ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ പാലത്തില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള വീട്ടില്‍നിന്ന് രാത്രി ഒന്‍പതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായത്. ആരും അറിയാതെയാണ് യുവതി വീട്ടില്‍ നിന്നും കൈക്കുഞ്ഞുമായി ഇറങ്ങി പോയത്.
തുടര്‍ന്ന് വീട്ടുകാര്‍ യുവതിക്കായി അന്വേഷണം നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. പിന്നീട് അല്‍പസമയത്തിന് ശേഷം യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. ശേഷം കുഞ്ഞെവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് തന്റെ കൈയ്യില്‍ നിന്ന് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണു എന്ന കാര്യം പറഞ്ഞത്.
ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും സംഭവ സ്ഥലത്തെത്തി കുഞ്ഞിനായി തിരച്ചില്‍ തുടങ്ങി. രാത്രിതന്നെ പുഴയില്‍ ഇറങ്ങി തിരയാന്‍ തുടങ്ങി. അതിനിടെ ചിലര്‍ പെരിന്തല്‍മണ്ണയിലെ അഗ്‌നിരക്ഷാസേനയേയും പൊലീസിനേയും വിവരമറിയിക്കുകയും ചെയ്തു.ബുധനാഴ്ച പുലര്‍ച്ചെയോടെ അഗ്‌നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അഗ്‌നിരക്ഷാ സേനയുടെ റബര്‍ ഡിങ്കികളും മലപ്പുറത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധരും സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരുംതിരച്ചിലിനുണ്ട്. കുഞ്ഞ് വീണതായി പറയുന്ന ഭാഗത്ത് ആഴവും ഒഴുക്കും കുറവാണ്. എന്നിട്ടും കുഞ്ഞിനെ കണ്ടെത്താനായിട്ടില്ല.
അതേസമയം പാലത്തോള്‍ സ്വദേശിനിയായ അമ്മക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 35കാരിയായ യുതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് 6 വയസ്സുള്ള മറ്റൊരു മകനുണ്ട്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.
പാലത്തിന് അര കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍നിന്ന് രാത്രി ഒന്‍പതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ പതിനൊന്നുമണിയോടെ യുവതി ഒറ്റയ്ക്ക് വീട്ടില്‍ തിരിച്ചെത്തുകയാണ് ഉണ്ടായത്. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പുഴയില്‍ വീണ കാര്യം അമ്മ പറഞ്ഞത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് രാത്രിതന്നെ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha