വാഗമണ്ണിലേക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് റോഡരികിലെ മരങ്ങളില്‍ ഇടിച്ചു കുഴിയിലേക്കു മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്..... മുന്നില്‍ പോയിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം, അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ഉമ്മ ഹാത്തുല്‍ മുഹ്മിനില്‍ മദ്രസയിലെ വിദ്യാര്‍ഥിനികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് റോഡരികിലെ മരങ്ങളില്‍ ഇടിച്ചു കുഴിയിലേക്കു മറിഞ്ഞു. വടക്കാഞ്ചേരി അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.
ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല.
മുന്നില്‍ പോയിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ അകമല ചുരം കഴിഞ്ഞുള്ള ഇറക്കത്തില്‍ വച്ച് റോഡില്‍ തെന്നി വലതുവശത്തെ മരത്തില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തു നിന്നിരുന്ന മരം ഇടിച്ചുമറിച്ച് 15 അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു.
ലോറി പെട്ടെന്നു ബ്രേക്ക് ഇട്ടപ്പോള്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബസ് ഡ്രൈവര്‍ മലപ്പുറം കാളിക്കാവ് മമ്പാട്ടുമൂല കുമ്മാളി ഉസ്മാന്‍(47) പറഞ്ഞു.
വിദ്യാര്‍ഥിനികളും മദ്രസ ജീവനക്കാരും ബസ് തൊഴിലാളികളും ഉള്‍പ്പെടെ 51 പേരാണു ബസില്‍ ഉണ്ടായിരുന്നത്. വന്‍ അപകടമായിരുന്നെങ്കിലും അത്ഭുതകരമായാണു ബസിലുള്ളവര്‍ രക്ഷപ്പെട്ടത്.
ആക്ട്‌സ് വൊളന്റിയര്‍മാരും പൊലീസ്, അഗ്‌നിരക്ഷാ സേന, വനം ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരും ചേര്‍ന്നാണു ബസിനുള്ളില്‍ അകപ്പെട്ടവരെ പുറത്തെത്തിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനു ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha