ആറുമാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍....യുവതിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം നടന്നത്, മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവര്‍ണയുടെ വീട്ടുകാര്‍

നെന്മാറയില്‍ ആറുമാസം മുന്‍പു വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേവര്‍മണി അയ്യപ്പന്‍പാറ സുധാകരന്റെ ഭാര്യ സുവര്‍ണയെ (19) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലര്‍ച്ചെ രണ്ടിനു വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു സുധാകരന്‍ പോലീസില്‍ അറിയിച്ചു . യുവതിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു ഇവരുടെ വിവാഹം നടന്നത്.
മുന്‍പും രണ്ടു തവണ സുവര്‍ണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവര്‍ണ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരിച്ചതാണെന്ന് സ്ഥിതീകരിച്ചു. ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവര്‍ണയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. കുത്തനൂര്‍ മാറോണി വീട്ടില്‍ കണ്ണന്‍ - സിന്ധു ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളാണു സുവര്‍ണ. സഹോദരങ്ങള്‍: സുകന്യ, സുബിന്‍.
"
https://www.facebook.com/Malayalivartha