മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുപത്തം; തുണിക്കടയുടെ മുകള്‍ഭാഗം കത്തിനശിച്ചു; 5 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു..

ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുപത്തം. മാന്നാര്‍ സെന്‍ട്രല്‍ ജംഗ്ഷന് സമീപത്തുള്ള മെട്രോ സില്‍ക്‌സ് എന്ന തുണിക്കടക്കാണ് തീപടിച്ചത്. സ്ഥാപനത്തിന്റെ മുകള്‍ നിലയില്‍ ഉള്ള ഗോഡൗണില്‍ ആണ് പടര്‍ന്നത് എന്നാണ് വിവരം. ആളപായമില്ല മാത്രമല്ല നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്നാണ് വലഭിക്കുന്ന വിവരങ്ങള്‍.
കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ആദ്യം കടയുടമയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ചെയ്തു. ശേഷം തിരുവല്ല, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്ന് 5 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് നാട്ടുകാര്‍ കടക്ക് തീപിടിച്ച വിവരം അറിഞ്ഞത്.
തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സ്ഥാപനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തം ഉണ്ടായത് മൂന്ന് നില കെട്ടിടത്തിലാണ്. ഈ സ്ഥാപനം മൂന്ന് പേരുടെ പങ്കാളിത്തത്തിലാണ് നടത്തുന്നത്. തുണിക്കടയോട് ചേര്‍ന്ന് തന്നെ ഗോഡൗണുമുണ്ട്. ഈ ഗോഡൗണിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha