ദുരൂഹത മാറുമോ? വ്‌ലോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനോട് അടിയന്തരമായി ഹാജരാകാന്‍ അന്വേഷണസംഘത്തിന്റെ നിര്‍ദേശം.... മെഹ്നാസ് ഹാജരാകാന്‍ വൈകിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി അന്വേഷണ സംഘം, റിഫയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഇന്ന്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചേക്കും

ദുരൂഹത മാറുമോ? വ്‌ലോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനോട് അടിയന്തരമായി ഹാജരാകാന്‍ അന്വേഷണസംഘത്തിന്റെ നിര്‍ദേശം....
മെഹ്നാസ് ഹാജരാകാന്‍ വൈകിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി അന്വേഷണ സംഘം, റിഫയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഇന്ന്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചേക്കും.
റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി മെഹ്നാസിന്റെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണസംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാനായില്ല. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയശേഷം അന്വേഷണ സംഘം മടങ്ങുകയായിരുന്നു.
പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയില്‍ ആണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം. മെഹ്നാസ് ഹാജരാകാന്‍ വൈകിയാല്‍ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിന് കൈമാറിയേക്കും.
അതേസമയം മലയാളി വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത മാറാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും തുടര്‍ന്നുളള അന്വേഷണത്തില്‍ തീരുമാനമെടുക്കുകയെന്ന് അന്വേഷണ സംഘത്തലവന്‍ താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു.
കുടുംബം ദുരൂഹത ആരോപിച്ചതിനെതുടര്‍ന്നാണ് റിഫയുടെ മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹത്തില്‍ കഴുത്തില്‍ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തില്‍ കാണാറുളളതാണെന്നും ഫോറന്‍സിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതിമേല്‍ വിശദമായ കണ്ടെത്തലുകള്‍ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തുന്നത്.
കൂടാതെ ശരീരത്തില്‍ വിഷപദാര്‍ത്ഥങ്ങളുടെതുള്‍പ്പെടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കണം. വിഷം ശരീരത്തിനുള്ളിലുണ്ടെങ്കില്‍ മൃതദേഹത്തില്‍ നിറവ്യത്യാസമുള്‍പ്പെടെയുണ്ടാകും. എന്നാല്‍ മറവ് ചെയ്ത് മാസങ്ങളായതാല്‍ ഇത് കണ്ടെത്താന്‍ ഇനി രാസപരിശോധനയെ ആശ്രയിക്കുക മാത്രമാണ് മാര്‍ഗ്ഗം.
ശ്വാസം മുട്ടിയുളള മരണത്തിന്റെ വിവിധ സാധ്യതകളെക്കുറിച്ചും പരിശോധന നടക്കും.നിലവില്‍ മെഹനാസിനെതിരെ ആത്മഹത്യ പ്രേരണയുള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha