വി പിആറിന് വിട.... പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ പത്രാധിപരുമായിരുന്ന വി പി രാമചന്ദ്രന്‍ അന്തരിച്ചു, കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം

വി പിയ്ക്ക് വിട.... പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ പത്രാധിപരുമായിരുന്ന വി പി രാമചന്ദ്രന്‍ അന്തരിച്ചു, കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം.
കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. ദീര്‍ഘകാലം യുഎന്‍ഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്. വിപിആര്‍ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമായി 50 വര്‍ഷക്കാലത്തോളം മാധ്യമപ്രവര്‍ത്തനം നടത്തിയ ആളാണ് വിപി രാമചന്ദ്രന്‍.
വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ എന്നാണ് മുഴുവന്‍ പേര്. വികസനോന്മുഖ മാധ്യമപ്രവര്‍ത്തനം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ചു.
പിടിഐ, യുഎന്‍ഐ, മാതൃഭൂമി, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ലാഹോറിലും റാവല്‍പിണ്ടിയിലും പിടിഐ ലേഖകനായിരുന്നു.
പാക്കിസ്ഥാനില്‍ പ്രസിഡന്റ് അയൂബ് ഖാന്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്, ലോകരാഷ്ട്രങ്ങളെ അറിയിച്ചത് ഇദ്ദേഹമായിരുന്നു. ഉഗാണ്ടയിലെ ഏകാധിപതിയായിരുന്ന ഈദി അമീനുമായുള്ള ഇദ്ദേഹത്തിന്റെ അഭിമുഖം ഏറെ പ്രശംസിക്കപ്പെട്ടു. ഈദി അമീനുമായി അഭിമുഖം നടത്തിയ അപൂര്‍വം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുമായിരുന്നു ഇദ്ദേഹം.
കേരള പ്രസ് അക്കാദമിയില്‍ കോഴ്‌സ് ഡയറക്ടറായി എത്തിയ ഇദ്ദേഹം, പിന്നീട് രണ്ട് തവണ അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha