വൈദ്യനെ ചങ്ങലിക്കിട്ട് ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മറ്റു രണ്ട് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതായി തെളിവുകള്‍, ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചു

നിലമ്പൂരില്‍ വൈദ്യനെ ചങ്ങലിക്കിട്ട് ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മറ്റു രണ്ട് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതായി തെളിവുകള്‍, ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചു.
2020ല്‍ അബുദാബിയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് സൂചനകള്‍. സംഘത്തലവന്‍ ഷൈബിന്‍ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയെന്നാണ് സൂചന.
കൊലപാതക പദ്ധതിയെപ്പറ്റിയുള്ള വിഡിയോ ചിത്രീകരിച്ചത് പ്രതി നൗഷാദ് ആണ്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകര്‍ത്തിയിരുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ കവര്‍ച്ചാ കേസ് പ്രതികള്‍ ഗള്‍ഫിലെ രണ്ടു കൊലപാതകങ്ങളില്‍ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംഭവം. ലഭിച്ച വിവരങ്ങളനുസരിച്ച് പുനരന്വേഷണത്തിന് അബുദാബി പൊലീസിന് കൈമാറിയേക്കും.
https://www.facebook.com/Malayalivartha