ജീവൻ രക്ഷിക്കാനായില്ലെങ്കിലും ആ വലിയ മനസ്..! ആംബുലൻസ് എത്താൻ വൈകി, രാത്രി അപകടത്തിൽപെട്ട ആളിനെ സ്വന്തം കാറി ആശുപത്രിയിൽ എത്തിച്ച് മാതൃകയായി നിയമവിദ്യാർത്ഥി...!

രാത്രിയിൽ അപകടത്തിൽപെട്ട ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി നിയമവിദ്യാർഥി അഭിരാമി. ആംബുലൻസ് എത്താൻ വൈകുമെന്നതിനാലാണ് ഒരു ജീവൻ രക്ഷിക്കാൻ അഭിരാമി തന്നെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത്. കുന്നുകുഴി സമൃദ്ധി വെൺപകൽ ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരനായിരുന്നു.
ഫ്ലാറ്റിന് മുന്നിലെ റോഡിനു കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. നെടുമങ്ങാട് മഞ്ച തേരുമല ഐടിസിക്കു സമീപം ശ്രീവിഹാറിൽ ബാബു (70) കാറിടിച്ചു മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.അമിത വേഗത്തിൽ എത്തിയ കാർ ബാബുവിനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി.
ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ അഭിരാമി ശ്രമിച്ചെങ്കിലും ആംബുലൻസിന്റെയോ മറ്റു വാഹനങ്ങളുടെയോ സഹായം ലഭിച്ചില്ല.റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി വെൺപകൽ ചന്ദ്രമോഹൻ, സെക്രട്ടറി മോഹനൻ അമ്പാടി, ഫ്ലാറ്റ് സെക്രട്ടറി ഗീത എന്നിവരും അഭിരാമിക്ക് ഒപ്പം രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി
പിന്നീട് അഭിരാമി സ്വന്തം കാറിൽ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ബാബുവിനെ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സഹോദരി ആര്യയും അഭിരാമിക്ക് ഒപ്പം ബാബുവിനെ ആശുപത്രിയിൽ എത്തിക്കാൻ കൂടെയുണ്ടായിരുന്നു. കുന്നുകുഴി എൽവിഎംആർഎ 31 മാധവ മംഗലത്തിൽ പി. ശശിധരന്റെയും ശ്രീലയുടെയും മകളാണ് അഭിരാമി.
പേരൂർക്കട ലോ അക്കാദമി അവസാന വർഷ നിയമ വിദ്യാർഥിയാണ്. പഠനത്തിനൊപ്പം ഹൈക്കോടതിയിൽ ഇന്റേണിയായും പ്രവർത്തിക്കുന്നു. ബാബുവിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിന്റെ നമ്പർ ലഭിച്ചതായും ഉടമയെ ഉടൻ കണ്ടെത്തുമെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha