റിഫയുടെ മരണകാരണം മെഹ്നാസിന്റെ ആ ക്രൂരത! ജോലി ചെയ്യുന്ന കടയില്‍ നിന്ന് റിഫ കരഞ്ഞുകൊണ്ട് ഇറങ്ങി ഓടി, നിര്‍ണായക തെളിവായ ഞെട്ടിക്കുന്ന വീഡിയോ വീട്ടുകാര്‍ പുറത്തുവിട്ടു; ആ കാഴ്ച ഒരച്ഛനും സഹിക്കില്ല!

യൂട്യൂബറായ റിഫ മെഹ്നുവിന്റെ മരണത്തില്‍ നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിഫയുടെ ഭര്‍ത്താവായ മെഹ്നാസിന്റെ കുരുക്ക് മുറുക്കുന്ന ഒരു വീഡിയോ ആണ് റിഫയുടെ വീട്ടുകാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്.
മെഹ്നാസിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും അതിന്റെ പേരില്‍ റിഫ മെഹ്നാസിനോട് കലഹിച്ചിരുന്നതായുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിന്റെ തെളിവുകളാണ് മരിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്.
നേരത്തെയും റിഫയുടെ ഭര്‍ത്താവിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വിവാഹത്തിന് മുമ്പും മെഹ്നാസ് റിഫയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകനായ പി റഫ്താസ് പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. മാത്രമല്ല റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് അഭിഭാഷകനും പറയുന്നത്. ദുബായില്‍ നിന്ന് കിട്ടിയ സര്‍ക്കാര്‍ രേഖകളില്‍ റിഫയുടെ കഴുത്തിന്റെ ഭാഗത്ത് പാടുകള്‍ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ മെഹ്നാസിനെതിരെ രംഗത്ത് വന്നത്.
ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം ഇപ്പോള്‍ തെളിവുകള്‍ സഹിതം പുറത്തുവന്നിരിക്കുന്നത്. ഒരു ബംഗാളി പെണ്‍കുട്ടിയുമായാണ് മെഹ്നാസിന് ബന്ധം എന്ന് വീട്ടുകാര്‍ പറയുന്നുണ്ട്. ഈ പെണ്‍കുട്ടിയ്ക്ക് മെഹ്നാസ് ജോലി വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചുവെന്നും സൂചനയുണ്ട് എന്നും റിഫയുടെ വീട്ടുകാര്‍ പറയുന്നു. 'ഇവന് തന്നെ ജോലിയില്ല. അപ്പോള്‍ വേറൊരു പെണ്‍കുട്ടിക്ക് ജോലി വാങ്ങിച്ച് കൊടുക്കാന്‍ ഇവര്‍ തമ്മിലുള്ള ബന്ധം എന്താണ് എന്നാണ് റിഥയുടെ പിതാവ് ചോദിക്കുന്നത്.
റിഫ ജോലി ചെയ്തിരുന്ന കടയില്‍ മെഹ്നാസ് എത്തി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മെഹ്നാസും സുഹൃത്ത് ജംഷാദും റിഫയും മറ്റൊരു പെണ്‍കുട്ടിയും ഇരുന്ന് സംസാരിക്കുന്നതും, അല്‍പ്പ സമയത്തിന് ശേഷം റിഫ കണ്ണു തുടച്ച് കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇപ്പോള്‍ മെഹ്നാസിന്റെ വീട്ടിലെത്തിയും അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബങ്കളം ദിവ്യംപാറയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. റിഫയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട്ട് നിന്നുള്ള പൊലീസ് സംഘം ബങ്കളത്തെത്തി അന്വേഷണം നടത്തുന്നത്.
റിഫയുടെ മരണത്തില്‍ മെഹ്നാസിന് പങ്കുണ്ടന്ന കാര്യം സംശയത്തിന്റെ കണ്ണിലൂടെയാണ് അന്വേഷണ സംഘം നോക്കിക്കാണുന്നത് എങ്കിലും അത് ഉറപ്പിക്കുന്ന തരത്തിലാണ് റിഫയുടെ വീട്ടുകാര്‍ പ്രതികരിക്കുന്നത്. മാത്രമല്ല പെണ്‍കുട്ടിയുടെ മരണശേഷം മെഹ്നാസ് വലിയ നാടകമാണ് കളിച്ചത് എന്നും വാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റിഫ മരിച്ച ഉടന്‍ തന്നെ കരഞ്ഞു കൊണ്ട് ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആരോപണം.
റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവള്‍ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാല്‍ സഹോദരന്‍ എത്തിയപ്പോള്‍ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലന്‍സില്‍ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല. സമയത്തിലും വ്യത്യാസമുണ്ട്. റിഫ മരിച്ച് മൂന്നാം ദിവസം തിരിച്ചു പോയ ഭര്‍ത്താവ് പിന്നീട് ബന്ധുക്കളുമായിട്ട് ബന്ധപ്പെട്ടിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാന്‍ വന്നിട്ടില്ല. റിഫയുടെ ഫോണ്‍ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.
എന്തായാലും റിഫയുടെ മരണത്തില്‍ മെഹ്നാസിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഓരോ ദിവസവും പുറത്തുവരുകയാണ്.
https://www.facebook.com/Malayalivartha