വളര്‍ത്തുനായയുടെ മുന്നില്‍ ഒമ്പതുവയസ്സുകാരിയെ നിര്‍ത്തി രണ്ടാനച്ഛന്‍ പേടിപ്പിച്ച് ഓലമടല്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു, പിന്നാലെ ആശുപത്രിയിലെത്തിയ യുവാവ് കുട്ടിയുടെ അമ്മൂമ്മയെയും ബന്ധുവിനെയും മര്‍ദ്ദിച്ചു, ഒടുവില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

വളര്‍ത്തുനായയുടെ മുന്നില്‍ ഒമ്പതുവയസ്സുകാരിയെ നിര്‍ത്തി രണ്ടാനച്ഛന്‍ പേടിപ്പിച്ച് ഓലമടല്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു, പിന്നാലെ ആശുപത്രിയിലെത്തിയ യുവാവ് കുട്ടിയുടെ അമ്മൂമ്മയെയും ബന്ധുവിനെയും മര്‍ദ്ദിച്ചു, ഒടുവില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.
ഒന്‍പത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസിലാണ് രണ്ടാനച്ഛനെ അറസ്റ്റിലായത്. നെട്ടയം ആശ്രമം റോഡ് ശാരദാദേവിപുരം ഉഷാ ഭവനില്‍നിന്ന് തറട്ടയിലെ വാടക വീട്ടില്‍ താമസിക്കുന്ന വിഷ്ണു (28) വിനെയാണ് അരുവിക്കര പോലീസ് അറസ്റ്റുചെയ്തത്.
കാച്ചാണി സ്വദേശിനിയായ രണ്ട് മക്കളുള്ള യുവതിയോടൊപ്പം താമസിക്കുകയായിരുന്ന വിഷ്ണു മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് നിത്യ സംഭവമായിരുന്നു. കഴിഞ്ഞ എട്ടാം തീയതി ഇളയകുട്ടിയുമായി യുവതി പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയ്ക്ക് അഡ്മിറ്റായപ്പോള്‍ മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഒന്‍പതുവയസ്സുകാരിയെ ശകാരിക്കുകയും വളര്‍ത്തുനായയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിച്ച് ഓലമടല്‍കൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്തു. ഈ സമയം വീട്ടിലെത്തിയ യുവതിയുടെ മാതാവ് കുട്ടിയെ പേരൂര്‍ക്കട ആശുപത്രിയിലുള്ള അമ്മയുടെ അടുത്തേക്കു കൊണ്ടുപോയി.
ഇവര്‍ക്കുപിന്നാലെ ആശുപത്രിയിലെത്തിയ വിഷ്ണു കുട്ടിയുടെ അമ്മൂമ്മയെയും മറ്റൊരു ബന്ധുവിനെയും മര്‍ദിച്ചു. മര്‍ദനമേറ്റവര്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി.
കുട്ടിയെ മര്‍ദിച്ച കേസ് അരുവിക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ബുധനാഴ്ച രാവിലെ കുട്ടിയേയുംകൂട്ടി അമ്മൂമ്മ അവിടെയെത്തി പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha