പോക്‌സോ കേസില്‍ പോലീസ് ഓഫീസറെ തിരുവനന്തപുരം പോക്‌സോ സ്‌പെഷ്യല്‍ കോടതി വിട്ടയച്ചു

പോക്‌സോ കേസില്‍ പോലീസ് ഓഫീസറെ തിരുവനന്തപുരം പോക്‌സോ സ്‌പെഷ്യല്‍ കോടതി വിട്ടയച്ചു. പേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പാലോട് സ്വദേശി ഷജീവിനെയാണ് ജഡ്ജി ആര്‍.ജയകൃഷ്ണന്‍ വെറുതെ വിട്ടത്.
കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെ്ന്ന് കണ്ടെത്തിയാണ് വിചാരണ കോടതി വിട്ടയച്ചത്.
9 വയസ്സുകാരിയെ കുടുംബ സുഹൃത്തും എസ്.ഐയുമായ പ്രതി 2015 മുതല്‍ 2018 വരെ ലൈംഗിക ചൂഷണം ചെയ്തുവെന്നും മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടിയെന്നും മൊബൈല്‍ ഫോണ്‍ നശിപ്പിച്ച് തെളിവു നശിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.
" f
https://www.facebook.com/Malayalivartha