വിദ്വേഷ പ്രസംഗക്കേസ്... ജാമ്യം നല്‍കിയത് നിയമപരമായാണെന്നും കോടതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും വിചാരണ കോടതി, പി സി യുടെ ജാമ്യം റദ്ദാക്കണമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

കിഴക്കേകോട്ട വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍ എംഎല്‍എ പി. സി. ജോര്‍ജിന് ജാമ്യം നല്‍കിയത് നിയമ പരമായാണെന്നും കോടതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും വിചാരണ കോടതി
. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കവേയാണ് തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹര്‍ജിയില്‍ ഇരു ഭാഗത്തിന്റെയും വാദം 11ന് ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു..
പ്രസംഗം ആവര്‍ത്തിക്കരുതെന്ന ജാമ്യ വ്യവസ്ഥ പി.സി. ലംഘിച്ചതിനാല്‍ മെയ് 1ന് അനുവദിച്ച ജാമ്യം റദ്ദാക്കി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ജയിലിലടക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ജാമ്യം നേടി കോടതിക്ക് പുറത്തിറങ്ങിയ പി.സി. പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ഹര്‍ജി.
അതേ സമയം ജാമ്യം അനുവദിച്ച അതേ കോടതിക്ക് ജാമ്യം റദ്ദാക്കാന്‍ നിയമപരമായ പരിമിതികളുണ്ട്. പ്രതിക്ക് നല്‍കിയ സ്വാതന്ത്ര്യം പ്രതി ദുരുപയോഗപ്പെടുത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാന്‍ നിയമപരമായി സാധിക്കുകയുള്ളു.
https://www.facebook.com/Malayalivartha