ആലപ്പുഴയില്‍ ചാക്കുകളില്‍ നിറച്ച് കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി, രണ്ടു പേര്‍ അറസ്റ്റില്‍

ആലപ്പുഴ എരമല്ലൂരില്‍ ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. ചാക്കുകളില്‍ നിറച്ച് കടത്തുകയായിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ ജംഷീര്‍, ഷുകുലിഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് പേപ്പറുമായി വന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് . എരമല്ലൂരില്‍ എത്തിച്ച ശേഷം ഇവിടെ നിന്ന് മറ്റൊരു വാഹനത്തില്‍ കോഴിക്കോട്ടേക്ക് കടത്താനായിരുന്നു പദ്ധതി.
അതേസമയം കഴിഞ്ഞആഴ്ച നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ആറര കിലോ കഞ്ചാവ് പിടികൂടി. കോട്ടയം ജില്ലയിലെ തീക്കോയിയിലാണ് സംഭവം. നായ വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ആറര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ സ്ഥലത്തെ ഒറ്റപ്പെട്ട വീട്ടില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
ഈരാറ്റുപേട്ട സ്വദേശിയുടെ പക്കല്‍ നിന്നും വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു കഞ്ചാവ് സംഭരിച്ചിരുന്നതും വില്‍പന നടത്തിയിരുന്നതുമെന്ന് പൊലീസ് പറയുന്നു. നായ വളര്‍ത്തല്‍ കേന്ദ്രം നടത്തിപ്പുകാരനായ കടുവാമുഴി തൈമഠത്തില്‍ സാത്താന്‍ ഷാനു എന്നു വിളിക്കുന്ന ഷാനവാസ്, നിഷാദ് എന്നിവര്‍ റെയ്ഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇയാളുടെ സഹായി സഞ്ജുവിനെയാണ് പൊലീസ് പിടികൂടിയത്.
റോഡില്‍നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലായി റബര്‍ തോട്ടത്തിന് നടുവിലാണ് ചെറിയ വീടും നായ വളര്‍ത്തല്‍ കേന്ദ്രവും സ്ഥിതി ചെയ്തിരുന്നത്. കഴിഞ്ഞ കുറേ കാലമായി ഇവിടെ രാത്രികാലങ്ങളില്‍ ഉള്‍പ്പടെ വാഹനങ്ങള്‍ വന്നുപോയത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഇക്കാര്യം ചിലര്‍ പൊലീസിന്റെ ശ്രദ്ധയിപ്പെടുത്തുകയും ചെയ്തു. മുന്തിയ ഇനം നായകളെ ഇവിടെ വളര്‍ത്തിയിരുന്നു. നായ വില്‍പനയുടെ മറവിലാണ് കഞ്ചാവ് വില്‍പന നടന്നത്.
"
https://www.facebook.com/Malayalivartha