ദുരൂഹതയുടെ ചുരുളഴിഞ്ഞപ്പോള്‍ കണ്ടംവഴിയോടി പോലീസ്! നിലമ്പൂരിലെ വൈദ്യന്റെ കൊലപാതകത്തില്‍ വന്‍ ട്വിസ്റ്റ്.. പ്രതിയുടെ സമ്പാദ്യവും സ്വാധീനവും കണ്ട് നടുങ്ങി പോലീസ്!

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റൊരു നിര്‍ണായക വിവരം കൂടി പുറത്തുവന്നിരിക്കുയാണ്. വൈദ്യനെ കൊല്ലാന്‍ ഷൈബിന്‍ അഷ്‌റഫിനെ സഹായിച്ചത് മുന്‍ പൊലീസ് ഉദ്യോഗ്ഥനാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ആത്മഹത്യഭീഷണി മുഴക്കിയ പ്രതി നൗഷാദിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഷൈബിന്റെ മൊഴി പുറത്തുവന്നിരിക്കുന്നത്.
മുഖ്യപ്രതിയായ ഷൈബിന്‍ അഷ്‌റഫിന് പോലീസ് സേനക്കകത്തും സഹായികളും സ്വാധീനവും ഉണ്ട് എന്ന് ആത്മഹത്യ ഭീഷണിയുമായെത്തിയ നൗഷാദും സംഘവും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ഷൈബിന്‍ പറഞ്ഞത്.
അടിമുടി ദുരൂഹതകള്‍ നിറഞ്ഞ സംഭവമാണ് വൈദ്യന്റെ കൊലപാതം. ഇതുവരെയുള്ള അന്വേഷണങ്ങള്‍ പോലും വളരെ കുഴപ്പിക്കുന്നതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം ഷൈബിന്റെ ഷൈബിന്‍ എന്ന വ്യക്തിയെ കുറിച്ചും അയാളുടെ ജീവിതരീതികളെ കുറിച്ചും അന്വേഷിച്ച അന്വേഷണ സംഘം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കാരണം, പ്രതിയായ ഷൈബിന് 300 കോടിയിലേറെ ആസ്തിയുണ്ടെന്നാണ് വിവരം. വെറും പത്ത് വര്‍ഷംകൊണ്ടാണ് ഇയാള്‍ ഇത്രയും സമ്പാദ്യം ഉണ്ടാക്കിയത്.
മാത്രമല്ല നിലമ്പൂരിലും ബത്തേരിയിലും ആഡംബര വസതികളുണ്ട്. ബത്തേരിയില്‍ തന്നെ മറ്റൊരു വീട് നിര്‍മ്മാണത്തിലുമുണ്ട്. സാധാരണ കുടുംബത്തില്‍ ജനിച്ച ഷൈബിന്റെ പിതാവ് മെക്കാനിക്കായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസവും കംപ്യൂട്ടര്‍ ജ്ഞാനവും മാത്രം കൈമുതലുള്ള 32കാരന്റെ സാമ്പത്തിക വളര്‍ച്ചക്കുപിന്നിലെ രഹസ്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടയിലാണ് ഇയാള്‍ക്ക് ഇത്രയും ആസ്തിയുണ്ടെന്നും കൊലപാതകം നടത്താന്‍ കൂട്ടു നിന്നത് പോലീസുകാരാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
വിരമിച്ച സബ് ഇന്‍സ്‌പെക്ടറാണ് നിയമസഹായമടക്കം ഒരുക്കാന്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നതെന്ന് ഷൈബിന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ കേസ് മാത്രമല്ല കേരളത്തിലും വിദേശത്തുമായി നിരവധി കേസുകളെ പ്രതിയും പരാതിക്കാരനുമാണ് ഷൈബിന്‍ അഷ്‌റഫ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതികള്‍ ഗള്‍ഫിലെ 2 കൊലപാതകങ്ങളില്‍ ഷൈബിന് പങ്കുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കൂടാതെ വാഹന അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുന്നംകുളം സ്റ്റേഷനിലും ഷൈബിനെതിരെ കേസുണ്ട്. അതുകൊണ്ട് ഇത്തരം കേസുകളില്‍ സ്വാധീനം ചെലുത്താനാണ് വിരമിച്ച ഉദ്യോഗസ്ഥനെ ശമ്പളക്കാരനാക്കി ഒപ്പം നിര്‍ത്തിയതെന്നാണ് വിവരം. അതേസമയം ആരാണ് ഉദ്യോഗസ്ഥന്‍ എന്നോ ഏതെല്ലാം രീതിയില്‍ ആ പോലീസുകാരന്‍ പ്രതിയെ സഹായിച്ചിരുന്നു എന്നുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് വിവരം.
2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു.
മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാല്‍ വ!ര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറില്‍ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ എറിഞ്ഞു.
https://www.facebook.com/Malayalivartha