എന്തിനാ പോയത്..? "ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാർ തന്നില്ല..!! വിഭവസമൃദ്ധമായ സദ്യയുടെ ചിത്രത്തിനൊപ്പം"കെ.വി തോമസിനെ പരിഹസിച്ച് ടി സിദ്ദിഖ് എംഎൽഎയുടെ കുറിപ്പ്...,പപ്പടം കൊടുത്താ പറയും പൂവൻ പഴം തന്നില്ല എന്ന് അജ്ജാതി ആക്രാന്തം....,അഞ്ച് പതിറ്റാണ്ട് കാലം കോൺഗ്രസ്സിന്റെ ചോര ഊറ്റി കുടിച്ച അട്ട..., കുറിപ്പിൽ കെ.വി തോമസിനെ വിമർശിച്ചും പരിഹസിച്ചും കമന്റുകൾ...!

കെ.വി തോമസിനെ രൂക്ഷമായി പരിഹസിച്ച് ടി സിദ്ദിഖ് എംഎൽഎ.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസിനെ ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് ടി സിദ്ദിഖ് പരിഹസിച്ചത്.
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് അറിയിച്ച കെവി തോമസ്, ഇടതുപക്ഷത്തിന് ഒപ്പമാണെങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷമായി പരിഹസിച്ച് ടി സിദ്ദിഖ് ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...
എന്തിനാ പോയത്..? "
ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാർ തന്നില്ല..!!"
മറ്റാർക്കും കിട്ടാത്ത പദവികൾ കോൺഗ്രസ് കെവി തോമസിന് വച്ചു നീട്ടിയപ്പോൾ പ്രസ്ഥാനത്തിന് വേണ്ടി ചോര നീരാക്കി പണിയെടുത്ത പ്രവർത്തകരെ വഞ്ചിക്കുകയാണ് ചെയ്തത്, കോൺഗ്രസ്സിൽ നിന്നു കൊണ്ടുതന്നെ സിപിഎമ്മിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങാൻ തോമസിന്റെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്...എത്ര പപ്പടം കിട്ടിയാലും മതിയാവില്ല..... അയാൾ മാത്രം അല്ല മറ്റ് പലരും അങ്ങനെ തന്നെ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha