പരിശോധ കര്‍ശനമാക്കിയിട്ടും നടപടിയെടുത്തിട്ടും കാര്യമില്ല, കട്ടപ്പനയിലെ ബേക്കറിയില്‍ നിന്ന് കിട്ടിയ ഭക്ഷണം കണ്ട് ഞെട്ടി, പോലീസ് എത്തിയപ്പോഴേക്കും കടയുടമ മുങ്ങി

ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. അതിനിടെ നിരവധി ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ആഹാരസാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തത്.
ഇപ്പോഴിതാ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്നും ഒരു പരാതി ഉയര്‍ന്നിരിക്കുകയാണ്. കട്ടപ്പന ടൗണിലെ ഇടശ്ശേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിജൂസ് എന്ന ബേക്കറിക്കെതിരെയാണ് പരാതി വന്നിരിക്കുന്നത്. ബേക്കറിയില്‍ നിന്ന് വാങ്ങിയ ബനാന പഫ്‌സില്‍ പൂപ്പല്‍ കണ്ടെത്തിയെന്നാണ് പരാതി. അണക്കര സ്വദേശിയായ പൊന്‍പുഴ അലന്‍ ജോസഫ് എന്നയാളാണ് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പരാതി നല്‍കിയത്.
അതേസമയം അലന്‍ ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയെങ്കിലും ബേക്കറി അടഞ്ഞു കിടക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. അലനും സഹോദരിയും ഇടുക്കിയിലേക്ക് പോകുമ്പോഴാണ് ബിജൂസ് എന്ന ബേക്കറിയില്‍ നിന്ന് ബനാന പഫ്‌സ് വാങ്ങിയത്. എന്നാല്‍ ഒമ്പതുവയസ്സുകാരിയായ കുട്ടി പഫ്‌സ് കഴിക്കാന്‍ തുടങ്ങുമ്പോഴാണ് അതില്‍ പൂപ്പല്‍ ഉണ്ടായിരുന്നു എന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ കടയുടമയെ കണ്ട് കാര്യം ധരിപ്പിക്കുകയും പണം തിരിച്ചുവാങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പഴകിയതും കേടായതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയരുന്നു. രണ്ട് ദിവസം മുമ്പ് കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നാല് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു.
പഴകിയ ചിക്കന്‍ കറിയും, ചോറും ഫ്രൈഡ് റൈസും, അച്ചാറുകളുമാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്നും പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും ഭക്ഷ്യ സുരക്ഷാതദ്ദേശ വകുപ്പുകള്‍ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്. നേരത്തെ ചെറിയ കടകള്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നു എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വലിയ കടകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
https://www.facebook.com/Malayalivartha