ചോദ്യം ചെയ്യലിന് ഹാജരായില്ല.. മെഹ്നാസ് മുങ്ങി! പിടിവിടാതെ പോലീസ്, ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കും; റിഫയുടെ വീട്ടുകാര്‍ നല്‍കിയ വീഡിയോ പ്രധാനതെളിവ്

പ്രമുഖ വ്‌ളോഗര്‍ റിഫയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി നടക്കുകയാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവായ മെഹ്നാസ്. ഈ സാഹചര്യത്തില്‍ വീണ്ടും നോട്ടീസ് നല്‍കാനിരിക്കുകയാണ് പോലീസ്.
തിങ്കളാഴ്ച്ചയായിരുന്നു മെഹ്നാസിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ എത്താത്തത് പോലീസിനെ ചൊടിപ്പിട്ടിട്ടുണ്ട്.
അതേസമയം മെഹ്നാസിനെ അകത്താന്‍ പാകത്തിലുള്ള മറ്റൊരു തെളിവുകൂടി അന്വേഷണ സംഘത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. മെഹ്നാസിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും അതിന്റെ പേരില്‍ റിഫ മെഹ്നാസിനോട് കലഹിച്ചിരുന്നതടക്കം തെളിയിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. റിഫയുടെ വീട്ടുകാരാണ് ഈ വീഡിയോ അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്.
മെഹ്നാസിനെതിരെ പരാതിയുമായി റിഫയുടെ വീട്ടുകാര്‍ വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പുറത്തെടുത്തിരുന്നു. തുര്‍ന്നുള്ള പരിശോധനയില്‍ നിര്‍ണായ തെളിവ് അന്വേഷമ സംഘത്തിന് കിട്ടിയിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു.
അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നല്‍കിയിരുന്നത്.
മാത്രമല്ല പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന വിവരങ്ങള്‍ ലഭച്ചതിനു പിന്നാലെ മെഹ്നാസിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇതിനായി കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. എന്നാല്‍ മെഹ്നാസിനെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. അതേസമയം ഇവരുടെ സുഹൃത്തായ ജംഷാദിനെ രണ്ടുതവണ പോലീസ് ചോദ്യം ചെയ്തിരുന്നു. ജംഷാദില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഒരു ബംഗാളി പെണ്‍കുട്ടിയുമായി മെഹ്നാസിന് ബന്ധം ഉണ്ടെന്ന് തെളിയിക്കുന്നതാണ് വീട്ടുകാര്‍ നല്‍കിയിരിക്കുന്ന വീഡിയോ.. ഈ പെണ്‍കുട്ടിയ്ക്ക് മെഹ്നാസ് ജോലി വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചുവെന്നും സൂചനയുണ്ട് എന്നും റിഫയുടെ വീട്ടുകാര്‍ പറയുന്നു. റിഫ ജോലി ചെയ്തിരുന്ന കടയില്‍ മെഹ്നാസ് എത്തി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മെഹ്നാസും സുഹൃത്ത് ജംഷാദും റിഫയും മറ്റൊരു പെണ്‍കുട്ടിയും ഇരുന്ന് സംസാരിക്കുന്നതും, അല്‍പ്പ സമയത്തിന് ശേഷം റിഫ കണ്ണു തുടച്ച് കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
മെഹ്നാസിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ വീട്ടുകാര്‍ നല്‍കിയിരിക്കുന്ന വീഡിയോ കൂടി പരിശോധിച്ച ശേഷം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha